
കൊച്ചി : ആലുവയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കീഴ്മാട് സ്വദേശി രാജീവന് കോവിഡ് സ്ഥിരീകരിച്ചു. കീഴ്മാട് എരുമത്തല കളങ്ങര രാജീവന് ( 52) മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് രാജീവനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്, ഞെട്ടിക്കുന്ന റിപ്പോർട്ട്
വീട്ടില്‍ നിന്നും പുറത്തുപോയി തിരിച്ചെത്തി ഉറങ്ങാന്‍ കിടന്നതാണ്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും. ബിന്ദുവാണ് രാജീവന്റെ ഭാര്യ. മകന്‍ പ്രണവ്. രാജീവന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
Post Your Comments