കൊല്ലം: ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊലപ്പെടുത്തിയ കൊല്ലം സ്വദേശിനി ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്ത്. ഉത്രയുടെ ശരീരത്തില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷം കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത് . കേസിലെ പ്രതിയായ സൂരജ് ഉത്രയെ കൊലപ്പെടുത്തിയതിന് രാസപരിശോധന ഫലം നിര്‍ണായക തെളിവാകും. ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് ഉപയോഗിച്ച് ഉത്രയെ മയക്കി കിടത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
അടുത്തമാസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചേക്കും. പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊന്നുവെന്ന മൊഴി ശരിവെക്കുന്നതാണ് രാസപരിശോധനാ ഫലവും. ഉത്രയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം സൂരജ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞ് സമ്മതിച്ചിരുന്നു. കേസിന്റെ ആദ്യ പകുതിയില്‍ തന്നെ ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തിയിരുന്നു.
ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി.കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു.
ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു. വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച് 2-നും മാര്‍ച്ച് 26-നുമാണ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ സൂരജ് ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തില്‍ ഉത്ര കൊല്ലപ്പെടുകയായിരുന്നു.
Post Your Comments