ന്യൂഡല്‍ഹി : കോവിഡ് പശ്ചാത്തലവും ചൈനയുടെ കടന്നു കയറ്റത്തിനു ഇടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് ധാരണയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ഉച്ചകോടിയുടെ തീയതികള്‍ തീരുമാനിക്കാനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിച്ചു. വരുന്ന ഒക്ടോബര്‍ മാസത്തില്‍ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലും സെനാകു ദ്വീപുകള്‍ക്ക് ചുറ്റുമുള്ള കിഴക്കന്‍ ചൈനാക്കടലിലും ചൈനീസ് ഭരണകൂടം നടത്തുന്ന അനാവശ്യ ഇടപെടലുകള്‍ മോദി – ആബെ കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമാകുമെന്നാണ് സൂചന.
read also : വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്ന് : ഏറ്റവും നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് യുഎസ്
കഴിഞ്ഞ ഡിസംബറില്‍ ഗുവഹാത്തിയില്‍ വച്ചായിരുന്നു മോദി – ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. എന്നാല്‍ പൗരത്വഭേദഗതി ബില്ലിനെതിരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡിന്റെ വരവോട് കൂടി മോദി – ആബെ ചര്‍ച്ച സംബന്ധിച്ച തീരുമാനങ്ങള്‍ താത്കാലികമായി നിറുത്തി വച്ചിരുന്നു. ലോകം മുഴുവന്‍ കൊവിഡിന്റെ ഭീകരതയില്‍ നടുങ്ങിയ വേളയിലും കിഴക്കന്‍ ചൈനാക്കടലിലും ലഡാക്കില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലും കടന്നുകയറുക എന്നതിലായിരുന്നു ചൈനയിലെ ഷീ ജിന്‍പിംഗ് ഭരണകൂടത്തിന്റെ ശ്രദ്ധ.
Post Your Comments