KeralaLatest NewsIndia

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തെക്കൻ കേരളത്തിലേക്കും വ്യാപിക്കുന്നു, പ്രതികള്‍ക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി ബന്ധം

കായംകുളം : സംസ്ഥാന സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തുള്ള രാജ്യവിരുദ്ധ ശക്തികളുടെ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തെക്കൻ കേരളത്തിലേക്ക് വ്യാപിക്കുന്നു. കേസില്‍ പ്രതികളായി ഇപ്പോള്‍ പിടിക്കപ്പെട്ടവരുടെ ഫോണ്‍രേഖ അടക്കം പരിശോധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. പ്രതികള്‍ക്ക് കൊല്ലം, കരുനാഗപ്പള്ളി, കായംകുളം കേന്ദ്രീകരിച്ചുള്ള റാക്കറ്റുമായി അടുത്ത ബന്ധമാണുള്ളത്.

നേതാക്കളുമായി വളരെ അടുപ്പമുള്ള യുവജന നേതാവായ അഭിഭാഷകനാണ് ഈ സംഘത്തിന്റെ തലവന്‍. ഇയാള്‍ മറ്റൊരു രാജ്യവിരുദ്ധ കേസില്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ്. സ്ത്രീപീഡനക്കേസില്‍ പ്രതിയായ ഇദ്ദേഹം അടുത്തയിടയിലാണ് ജാമ്യത്തിലിറങ്ങിയത്.ഇവരുടെ ഇടപാടുകള്‍ സംബന്ധിച്ച്‌ എന്‍ഐഎയ്ക്ക് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. ആരോപണവിധേയരെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന.

ജനം ടിവിക്ക് ഐസ്ഐഎസ് ഭീകരാക്രമണ ഭീഷണി , ജാഗ്രതാ നിർദ്ദേശം നൽകി പോലീസ്

ഇദ്ദേഹത്തിന് പുറമെ നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പ്രതിയായി കോടതികള്‍ വാറന്റ് പുറപ്പെടുവിച്ചിട്ടുള്ള മാവേലിക്കര സ്വദേശിനി, കരുനാഗപ്പള്ളിയിലെ ഒരു പ്രമുഖ ജുവലറി ഉടമ, ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ ജോലി ചെയ്യുന്ന ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വള്ളികുന്നം സ്വദേശിയായ ഹവാല ഇടപാടുകാരന്‍, മധ്യതിരുവിതാംകൂറിലെ ഒരു വിദ്യാഭ്യാസ സ്ഥാപന ഉടമ, രണ്ട് യുവ അഭിഭാഷകര്‍, മാവേലിക്കരയിലെ ഒരു മണ്ണ് മാഫിയ തലവന്‍ എന്നിവരാണ് ഈ ഇടപാടിലെ മുഖ്യകണ്ണികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button