Latest NewsIndia

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി , രാജിവെച്ച എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. രാജിവെച്ച കോണ്‍ഗ്രസ് എംഎല്‍എ സുമിത്ര ദേവി കസ്‌ദേക്കര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് വൈകീട്ടോടെയായിരുന്നു സുമിത്ര ബിജെപി അംഗത്വം സ്വീകരിച്ചത്.കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് സുമിത്ര സ്പീക്കര്‍ക്ക് മുന്‍പാകെ രാജി സമര്‍പ്പിച്ചത്.

നേരത്തെ പ്രത്യുമാന്‍ സിംഗ് ലോധി രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുമിത്ര പാര്‍ട്ടി വിട്ടത്. ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ശ്വാസതടസ്സത്തെ തുടർന്ന് കോവിഡ് പൊസിറ്റീവായ ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും ആശുപത്രിയിലേക്ക് മാറ്റി

സുമിത്രയുടെ ബിജെപിയിലേക്കുള്ള പ്രവേശനത്തെ മുഖ്യമന്ത്രിയും നേതാക്കളും സ്വാഗതം ചെയ്തു. സുമിത്ര കൂടി എംഎല്‍എ സ്ഥാനം രാജിവെച്ചതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 90 ആയി കുറഞ്ഞു.മാര്‍ച്ച്‌ 24 ന് ശേഷം മധ്യപ്രദേശ് നിയമസഭയില്‍ നിന്ന് 24 കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടിവിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിവെയ്ക്കുമോ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button