ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവും രാജ്യസഭ എംപിയുമായ തിരുച്ചി ശിവയുടെ മകന്‍ സൂര്യ ശിവ ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്‍റ് അണ്ണമലൈയില്‍ നിന്ന്, ഞായറാഴ്ച അദ്ദേഹം അംഗത്വം സ്വീകരിച്ചു. മുന്‍പ്, ഡിഎംകെയില്‍ പ്രാഥമിക അംഗത്വം ഉണ്ടായിരുന്ന ഈ മുപ്പത്തിരണ്ടുകാരന്‍ തമിഴ്നാട്ടിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞു.
ഒരു സ്ഥാനമാനങ്ങളും മോഹിച്ചല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും എന്നാല്‍, പാര്‍ട്ടിയുടെ വികസനത്തിനായി ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും സൂര്യ വ്യക്തമാക്കി.
ഡിഎംകെയ്ക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു.
‘കഴിഞ്ഞ 15 വര്‍ഷമായി ഞാന്‍ ഡിഎംകെയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. എന്നാല്‍, എന്‍റെ കഠിനാധ്വാനത്തിന് ആരും അര്‍ഹമായ പരിഗണന നല്‍കിയില്ല. കൂടാതെ, സ്വാതന്ത്യത്തോടെ പ്രവര്‍ത്തിക്കാനും അനുവദിച്ചിരുന്നില്ല. ഡിഎംകെയ്ക്ക് സംസ്ഥാനത്ത് ഇനി സാധ്യതയില്ല, പാര്‍ട്ടിക്കുള്ളിലെ ശീത സമരമാണ് തന്‍റെ വളര്‍ച്ചയ്ക്ക് തടസ്സമായത്’ എന്നും
സൂര്യ ശിവ പറഞ്ഞു.
പിതാവിനെതിരെയും സൂര്യ ശിവ വിമർശനമുന്നയിച്ചു. താന്‍ മിശ്ര വിവാഹിതനായതിന് പിന്നാലെ, അച്ഛനുമായുള്ള ബന്ധം വഷളായിരുന്നു. മുതിര്‍ന്ന നേതാവെന്ന നിലയിലുള്ള എന്‍റെ പിതാവിന്‍റെ ഡിഎംകെയുമായുള്ള ബന്ധം, ട്രിച്ചിയിലും തമിഴ്നാട്ടിലും ബിജെപിയെ ശക്തിപ്പെടുത്താനുള്ള എന്‍റെ ശ്രമങ്ങള്‍ക്ക് തടസ്സമാകില്ലെന്ന് സൂര്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments