KeralaLatest News

പന്തളത്ത് കോൺഗ്രസ്, സിപിഎം ബന്ധം ഉപേക്ഷിച്ച് നടനുൾപ്പെടെ നിരവധി പേർ ബിജെപിയിൽ ചേർന്നു

എൽഡിഎഫ് ഭരണത്തിലായിരുന്ന പന്തളം നഗരസഭ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

പന്തളം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഭരണം പിടിച്ച പന്തളത്ത് കോൺഗ്രസ്, സിപിഎം ബന്ധം ഉപേക്ഷിച്ച് നിരവധി പേർ ബിജെപിയിൽ ചേർന്നു. ബിജെപി പത്തനംതിട്ട ജില്ലാ കാര്യാലയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് അശോകൻ കുളനട ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

സിപിഎം, കോൺഗ്രസ് അനുഭാവികളായ കലാകാരനും സീരിയൽ നടനുമായ എം.എൻ സുഭാഷ് നാഥ്, ആർ. രാജേഷ് കുമാർ, അഖിൽ ബാലകൃഷ്ണൻ, പത്തനംതിട്ട കുമ്പഴ സ്വദേശി സുനിൽകുമാർ ശിവവിലാസം എന്നിവരാണ് ബിജെപിയിലേക്ക് എത്തിയത്. എൽഡിഎഫ് ഭരണത്തിലായിരുന്ന പന്തളം നഗരസഭ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.

33 ൽ 18 സീറ്റുകളാണ് ബിജെപി നേടിയത്.  ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. അഹമ്മദ് ഫൈസി, മണ്ഡലം പ്രസിഡന്റ് അനീഷ് റാവുത്തർ, ബിജെപി ജില്ലാ സെക്രട്ടറി എം.ജി കൃഷ്ണകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം. അയ്യപ്പൻ കുട്ടി, ജില്ലാ കമ്മിറ്റി അംഗം സുനിൽ കുമാർ മൈലപ്ര, അടൂർ മണ്ഡലം ജനറൽ സെക്രട്ടറി ബിനു കുമാർ, പന്തളം മുനിസിപ്പൽ പ്രസിഡന്റ് രൂപേഷ്‌കുമാർ, പത്തനംതിട്ട മുനിസിപ്പൽ പ്രസിഡന്റ് പി എസ് പ്രകാശ് എന്നിവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button