ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ആശങ്ക അവസാനിക്കുന്നില്ല. കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്‍പത് ലക്ഷത്തി നാൽപ്പത്തിയാറായിരം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരമായി. 8,265,571 പേർ രോഗം മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 65,000ത്തിൽ കൂടുതലാളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,693,695 ആയി ഉയർന്നു. 141,095 പേരാണ് യു.എസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 1,675,360 ആയി.
ബ്രസീലിലും സ്ഥിതി ആശങ്കാജനകമാണ്. നാൽപ്പത്തിനായിരത്തിൽ കൂടുതലാളുകൾക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ടു. മരണസംഖ്യ 76,822 ആയി. 1,366,775 പേർ രോഗമുക്തി നേടി.
അതേസമയം, ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. മരണസംഖ്യ ഇരുപത്തയ്യായിരം കടന്നു. രോഗമുക്തി നേടുന്നവരുടെ നിരക്കിൽ ഉണ്ടാകുന്ന വർദ്ധനവ് നേരിയ ആശ്വാസം നൽകുന്നുണ്ട്. ഇതുവരെ 636,602 പേരാണ് സുഖം പ്രാപിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുളളത് മുംബയിലാണ്.
വിവിധ സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ വകുപ്പുകളിലായ് മാത്രം കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 8641 പുതിയ കേസുകളാണ് മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്തുളളത് തമിഴ്നാടാണ്. 46,714 രോഗികളാണ് ഇവിടെ ചികിത്സയിലുളളത്.അതേസമയം ഉത്തർ പ്രദേശിൽ 24 മണിക്കൂറിനുളളിൽ 2061 പുതിയ കൊവിഡ് കേസുകൾ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ 43,444 പേരാണ് ഇവിടെ ചികിത്സയിലുളളത്. ആന്ധ്രയിൽ 2593 കേസുകളും പശ്ചിമ ബംഗാളിൽ 1690 കേസുകളും ഡൽഹിയിൽ 1652 കേസുകളും റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ 919 കേസുകളും ബീഹാറിൽ 1385 കേസുകളും ജമ്മു കശ്മീരിൽ 493 കേസുകളും റിപ്പോർട്ട് ചെയ്തു.പഞ്ചാബിൽ പുതിയ 298 കേസുകളും , പുതുച്ചേരി 147, ഒഡീഷ 494, അരുണാചൽ പ്രദേശ് 29, ഹിമാചൽ പ്രദേശ് 13, രാജസ്ഥാൻ 737, ഗോവ 157, ഉത്തരാഖണ്ഡ് 199, ചണ്ഡിഗഢ് 16 , മധ്യപ്രദേശ് 735 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
Post Your Comments