Latest NewsNews

കര്‍ക്കടകമാസം ആചരിക്കേണ്ടത് എങ്ങനെയാണെന്നറിയാത്തവരുടെ അറിവിലേക്ക്

കര്‍ക്കടകമാസം രാമായണമാസമായി ആചരിച്ചുപോരുന്നു. ഏഴു കാണ്ഡങ്ങളായി വാല്മീകിമഹര്‍ഷി എഴുതിയ ആദ്യകാവ്യമായ രാമായണം ഭക്തിയോടെ കര്‍ക്കിടകമാസത്തിലുടനീളം പാരായണം ചെയ്യുന്നത് കുടുംബ ഐശ്വര്യത്തിന് കാരണമാകും എന്നാണ് വിശ്വാസം. മിഥുനം കര്‍ക്കടകം മാസങ്ങള്‍ പൊതുവെ ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ് ഈ കാലയളവ് എന്നാണ് പറയപ്പെടുക.

ദഹനപ്രക്രിയ കുറവുള്ള മാസമാണ് കര്‍ക്കിടക മാസം. ആയതിനാല്‍ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്‌ക്കേണ്ട സമയം കൂടിയാണിത്. രണ്ടുനേരവും കുളി ആവശ്യമാണ്. ക്ഷേത്രദര്‍ശനം നടത്തണം. താങ്കളുടെ സൗകര്യാര്‍ത്ഥം അരി ആഹാരം ഉപേക്ഷിച്ച് ഗോതമ്പോ പഴവര്‍ഗ്ഗങ്ങളോ കഴിച്ച് സൗകര്യമുള്ള ദിവസങ്ങളില്‍ ദാമ്പത്യസുഖകുറവിലും വ്രതമെടുക്കണം. രാവിലെയും വൈകിട്ടും 2 മുതല്‍ 7 വരെ തിരികളിട്ട് നെയ്യോ വെളിച്ചെണ്ണയോ ഉപയോഗിച്ച് ഭദ്രദീപം തെളിയിക്കണം. വടക്കോട്ട് നിന്നോ കിഴക്കോട്ടു നിന്നോ വേണം ദീപം കത്തിക്കാന്‍. 11 പേരുള്ള അതായത് ശ്രീരാമന്‍, സീത, വസിഷ്ഠന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, ഹനുമാന്‍, മഹാഗണപതി, ബ്രഹ്മാവ്, മഹേശ്വരന്‍, നാരദന്‍ എന്നിവരുള്‍പ്പെട്ട ശ്രീരാമപട്ടാഭിഷേക ചിത്രത്തിനു മുമ്പില്‍ വടക്കോട്ട് ഇരുന്നു വേണം രാമായണപാരായണം തുടങ്ങാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button