KeralaLatest NewsNews

ശസ്ത്രക്രിയ്ക്കിടെ ഡോക്ടർമാർക്ക് പറ്റിയ കൈയബദ്ധം: വിട്ടുമാറാത്ത വയറുവേദനയുമായി എത്തിയ ഓട്ടോ ഡ്രൈവറിന്റെ വയറിൽ കണ്ടത് കത്രിക

വയറിനുള്ളില്‍ അസ്വസ്ഥതകളുമായി എത്തിയ ഓട്ടോ ഡ്രൈവറിനെ പരിശോധിച്ചപ്പോൾ വയറിൽ കണ്ടത് കത്രിക. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. മുൻപ് ശസ്ത്രക്രിയ നടത്തിയപ്പോൾ വന്ന പിഴവാണെന്നാണ് സംശയം. മാസങ്ങൾക്ക് മുൻപ് വയറിൽ വേദനയും മറ്റും വന്നപ്പോൾ ജോസഫ് തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടർമാരെ കണ്ടിരുന്നു. തുടർന്ന് ഇവിടുത്തെ വിദഗ്ധ ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മേയിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞിട്ടും വയറിനുള്ളിലെ അസ്വസ്ഥതകള്‍ മാറിയില്ല. വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു. മരുന്നു കഴിച്ചിട്ടും വേദന കുറഞ്ഞില്ല ഒടുവിൽ വയറിനകത്ത് പഴുപ്പുള്ളതായി ഡോക്ടര്‍ കണ്ടെത്തി. എന്തോ കുടുങ്ങിയിട്ടുണ്ടെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചെങ്കിലും വിശദമായി ഒന്നും പറയാൻ തയ്യാറായില്ല.

Read also: കാർബൺ ഡോക്ടർ ഉദ്‌ഘാടനം: ഒടുവിൽ സ്പീക്കറുടെ കുറ്റസമ്മതം

സംശയം തോന്നിയ കുടുംബാംഗങ്ങള്‍ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോസഫിനെ കാണിച്ചു. അവിടെ വിശദമായ സ്കാനിങ് നടത്തിയപ്പോഴായിരുന്നു ശസ്ത്രക്രിയ ഉപകരണങ്ങളിലൊന്നായ കത്രിക വയറിനകത്ത് കിടക്കുന്നത് കണ്ടത്. ഉടനെതന്നെ, ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഈ കത്രികയും ചികില്‍സ രേഖകളുമായി കുടുംബാംഗങ്ങള്‍ വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി. ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ കണ്ടെങ്കിലുംസ്വകാര്യ ആശുപത്രിയിൽ കാണിച്ചതിന്റെ പണം നൽകാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. തൃപ്തികരമായ മറുപടി കിട്ടാതെ വന്നതോടെ കുടുംബം പൊലീസിന് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button