KeralaLatest NewsNews

കാർബൺ ഡോക്ടർ ഉദ്‌ഘാടനം: ഒടുവിൽ സ്പീക്കറുടെ കുറ്റസമ്മതം

തിരുവനന്തപുരം: സ്വപ്‌ന സുരേഷ്‌ ക്ഷണിച്ച പരിപാടിയില്‍ പങ്കെടുത്തത് വീഴ്‌ചയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടികളെകുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കാറില്ല. റിപ്പോര്‍ട്ട് ലഭ്യമാക്കുകയും പരിപാടികളുടെ സൂക്ഷാമാംശങ്ങള്‍ മനസിലാക്കുകയും ചെയ്ത ശേഷം മാത്രമേ പോകാവൂ എന്ന പാഠം ഇപ്പോള്‍ മനസിലാക്കുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു

സ്വപ്‌നയും സുഹൃത്തുക്കളും ചേര്‍ന്നാണ് കട ഉദ്ഘാടനത്തിന് ക്ഷണിച്ചത്. സാധാരണ ഗതിയില്‍ പോകാറില്ല. സന്ദീപിന്റെ അമ്മയോടുള്ള ആദരവിന്റെ പേരിലാണ് ചടങ്ങിന് പോയത്. ക്ഷണക്കത്തില്‍ പ്രാദേശികമായ എല്ലാ ജനപ്രതിനിധികളുടെയും പേരുകളുണ്ടായിരുന്നുവെന്നും അവരാരും ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയില്ല. സ്വപ്‌നയെ അറിയാം. കഴിഞ്ഞ നാല് വര്‍ഷമായി അവരായിരുന്നു യുഎഇ കോണ്‍സുലേറ്റിന്റെ ആളായി കേരള സര്‍ക്കാരിന് മുന്നിലെത്തിയിരുന്നത്. കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയെ സംബന്ധിച്ച് ഒരു സംശയം ഉണ്ടാകേണ്ട കാര്യമില്ല. മലയാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ട അവസരത്തില്‍ അവരെ സമീപിക്കാറുണ്ടായിരുന്നു. സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് ശേഷമോ തൊട്ടടുത്തോ അവരെ സഹായിക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല. ഒരു സഹായവും അവര്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്‌പീക്കർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button