Latest NewsCinemaNews

പിറന്നാൾ ദിനം ജോണി ആന്റണിക്ക് സർപ്രൈസ് സമ്മാനിച്ച് സൂപ്പർതാരം സുരേഷ് ഗോപി

ഇന്നലെ തിരുവനന്തപുരം വച്ച് സുരേഷേട്ടനെ കണ്ടിരുന്നു.

ജോണി ആന്റണിയുടെ പിറന്നാൾ ദിനം വീട്ടിലേയ്ക്ക് കേക്ക് എത്തിച്ച് സുരേഷ് ഗോപി. ജോണി ആന്റണിയുടെ പിറന്നാൾ ദിനം സുരേഷ് ഗോപി വീട്ടിലേയ്ക്ക് ബർത്ത്ഡേ കേക്ക് അയയ്ക്കുകയായിരുന്നു.‘ലവ് യു ഡോക്ടർ, ജോണി’ എന്നായിരുന്നു കേക്കിൽ സുരേഷ് ഗോപി കുറിച്ചത്.

‘ഇന്നലെ തിരുവനന്തപുരം വച്ച് സുരേഷേട്ടനെ കണ്ടിരുന്നു. സംസാരത്തിനിടക്ക് നാളെ എന്റെ ജന്മദിനം ആണെന്നു പറഞ്ഞപ്പോൾ ,, ഉടൻ തന്നെ ചേട്ടൻ ഒരു കേക്ക്‌ എത്തിച്ചു.ഇന്ന് ഞാൻ ഫാമിലിയോടൊപ്പം ജന്മദിനം ആഘോഷിച്ചത് ഇതേ കേക്ക് മുറിച്ചാണ്‌ ..നന്ദി സൂരേഷേട്ടാ ഈ പോസ്റ്റിനും ഒരുപാട് സ്നേഹത്തിനും.’–ജോണി ആന്റണി കുറിച്ചു.

നേരത്തെ രസകരമായ വിഡിയോ സന്ദേശം നേർന്നായിരുന്നു ജോണി ആന്റണിക്കു സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ ആശംസ നേർന്നത്. തനിക്കു നേരെ വരുന്ന ബോൾ സിക്സറടിച്ചു പറത്തി 49 നോട്ട് ഔട്ടിൽ ബാറ്റ് ചെയ്യുന്ന ജോണി ആന്റണിയ ആന്റണിയെ വിഡിയോയിൽ കാണാം. അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ സുേരഷ് ഗോപി–ജോണി ആന്റണി കൂട്ടുകെട്ടിന്റെ കെമിസ്ട്രി ഏറെ രസകരമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button