COVID 19KeralaLatest NewsNews

കോവിഡ്​ വ്യാപനം രൂക്ഷമായ പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും എ.ആർ ക്യാമ്പിലെ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു

മലപ്പുറം : കോവിഡ് വ്യാപനം അതീ രൂക്ഷമായ പൊന്നാനിയിൽ ഡ്യൂട്ടി ചെയ്തിരുന്ന മലപ്പുറം സ്​റ്റേഷനിലെ പൊലീസുകാരനും പടിഞ്ഞാറ്റുംമുറി എ.ആർ ക്യാമ്പിലെ ഡ്രൈവർക്കും രോഗം ​ സ്​ഥിരീകരിച്ചു.  അതേസമയം ഇദ്ദേഹത്തിന് മലപ്പുറം സ്​റ്റേഷനിലെ മറ്റു പൊലീസുകാരുമായി സമ്പർക്കമില്ലാത്തതിനാൽ ആരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലെന്ന്​ എസ്​.പി യു. അബ്​ദുൽ കരീം അറിയിച്ചു.

എന്നാൽ കോവിഡ്​ രൂക്ഷമാകുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷ ക്രമീകരണ​ങ്ങളില്ലാതെ ജോലി ചെയ്യുന്നതിൽ പൊലീസുകാർക്ക്​ കടുത്ത ആശങ്കയുണ്ട്​.എ.ആർ ക്യാമ്പിലെ ബസിൽ ഡ്രൈവറായിരുന്ന ​പൊലീസുകാരൻ ​വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാർക്ക്​ ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്​ ഇദ്ദേഹമായിരുന്നു. പൊന്നാനി സ്​റ്റേഷനിലെ ​പൊലീസുകാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെഇദ്ദേഹവും നിരീക്ഷണത്തിലായിരുന്നു. രോഗം സ്ഥിരീകരിച്ചത്തോടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്ന അഞ്ചു പേരെ നിരീക്ഷണത്തിലാക്കി.

അതേസമയം അടുത്ത ദിവസം മുതൽ എല്ലാ പൊലീസ്​ സ്​റ്റേഷനുകളിലും പകുതി പേർ മാത്രമായിരിക്കും ജോലിയിലുണ്ടാവുക. ഇവർ സ്​റ്റേഷനുമായി ബന്ധപ്പെട്ട താമസ സൗകര്യങ്ങൾ തന്നെ ഉപയോഗിക്കും. ഒരാഴ്​ച ജോലി ചെയ്​തതിന്​ ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഇവർ പോകുന്ന മുറക്ക്​ അടുത്ത സംഘം ഡ്യൂട്ടിയിലെത്തുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും എസ്​.പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button