KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ കരിയാട് മരിച്ച യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 13 ന് മരിച്ച കിഴക്കേടത്ത് മിത്തൽ സലീഖിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് 25 നാണ് സലീഖ് അഹമ്മദാബാദിൽ നിന്നെത്തിയത്. ക്വാറന്റൈൻ കാലാവധി കഴിഞ്ഞതിന് ശേഷവും വീട്ടിൽ തന്നെ കഴിയുകയായിരുന്നു. ഉദരസംബദ്ധമായ അസുഖങ്ങളെ തുടർന്ന് ഹോമിയോ മരുന്നുകൾ കഴിച്ചിരുന്നു. ഇതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

അതേസമയം ഇടുക്കി ശാന്തമ്പാറയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. പോത്തോട്ടി സ്വദേശി പാണ്ഡ്യനാണ് മരിച്ചത്. ജൂൺ 28 ന് തമിഴ്‍നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button