തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് ഫ്ലാറ്റ് വാടകയ്ക്കെടുത്ത് നല്കാന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നേരിട്ട് ഇടപെട്ടതിനു തെളിവ് പുറത്ത്. മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രന് ശിവശങ്കര്‍ അയച്ച വാട്സാപ് സന്ദേശമാണ് പുറത്തായത്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്നയ്ക്കും കുടുംബത്തിനും അരുണ്‍ ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് തെളിയിക്കുന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടാണ് പുറത്ത് വന്നിരിക്കുന്നത്.
മേയ് 27 നാണ് തനിക്ക് അടുപ്പമുള്ള ഒരു കുടുംബത്തിനായി പണിപൂര്‍ത്തിയായ രണ്ടു ബെഡ്റൂം ഉള്ള ഒരു അപാര്‍ട്മെന്റ് വേണമെന്ന് ശിവശങ്കര്‍ അരുണ്‍ ബാലചന്ദ്രനോട് ആവശ്യപ്പെടുന്നത്. ഈ കുടുംബം മറ്റൊരു വീട്ടിലേക്ക് മാറുകയാണെന്നും അതിന് സാവകാശം വേണമെന്നും അതിനാല്‍ മേയ് 31 മുതല്‍ ആറു ദിവസത്തേക്കാണ് അപാര്‍ട്മെന്റ് വേണ്ടതെന്നും സന്ദേശത്തില്‍ ശിവശങ്കര്‍ ആവശ്യപ്പെടുന്നുണ്ട്. ജയശങ്കര്‍ എന്ന തന്റെ സുഹൃത്തിന് വേണ്ടി മുറിയെടുക്കാനാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടത്. സ്വപ്നയുടെ ഭര്‍ത്താവാണ് ജയശങ്കര്‍.
ഇതിനു മറുപടിയായി ഒരു ദിവസത്തേക്ക് 3000 രൂപയാണെന്നും പറയുന്നു. ജൂണ്‍ ആവസാനത്തോടെയാണ് തിരുവനന്തപുരം വിമാനത്താവളം വഴി ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സെക്രട്ടറിയേറ്റ് സമീപത്തെ ഫ്ലാറ്റിലെ ഈ അപ്പാര്‍ട്മന്റില്‍ വച്ചാണ് ഇവര്‍ ഇതിനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് കസ്റ്റംസ് പറയുന്നത്.
Post Your Comments