KeralaLatest NewsNews

റിസര്‍വ് വനത്തില്‍ നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റി വനം കൊള്ള നടത്തിയ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: വനത്തില്‍ നിന്ന് അനധികൃതമായി മരം മുറിക്കുകയും വനം കൊള്ള നടത്തുകയും ചെയ്ത മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ഷേത്തക്കല്‍ റിസര്‍വ് വനത്തിലെ മരം മുറിച്ച് മാറ്റി വനം കൊള്ള നടത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. മുന്‍ റാന്നി റെയ്ഞ്ച് ഓഫീസറും ഇപ്പോള്‍ തേക്കടി റെയ്ഞ്ച് ഓഫീസറുമായ ആര്‍ അധീഷിനെയും ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാരായ ടി ലതീഷ്, പിജി ബാലമുരളി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കരികുളം വനം പരിധിയിലെ 4.3444 ഹെക്ടര്‍ സ്ഥലത്ത് നിന്ന് അനധികൃതമായി മരം മുറിച്ച് മാറ്റിയതിന് ശേഷം സ്വകാര്യ കമ്പനിക്ക് പാറഖനനത്തിന് ഇവര്‍ ഒത്താശ ചെയ്‌തെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് കോട്ടയം ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 1960 ലെ കേരള സിവില്‍ സര്‍വീസ് ചട്ടത്തിലെ പത്താം ചട്ട പ്രകാരം പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഉത്തരവിറക്കിയത്. കേസില്‍ അന്വേഷണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button