തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിനെ കസ്റ്റംസ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കസ്റ്റംസ് ആസ്ഥാനത്ത് എത്തിച്ച ശിവശങ്കറിനെ 9 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയമാക്കി. എന്നാല്‍ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന സൂചനകളാണ് പുറത്തു വരുന്നത്.
മൊഴികള്‍ വിലയിരുത്തിയ ശേഷം തുടര്‍ നടപടികളെടുക്കും. ബുധനാഴ്ച പുലര്‍ച്ചെയോടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ വാഹനത്തിലാണ് ശിവശങ്കറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചത്. രാത്രി തനിയെ വിടുന്നതിലെ ആശങ്കകള്‍ പരിഗണിച്ചായിരുന്നു ഇത്. കൂടാതെ ശിവശങ്കറിന്റെ ആറുമാസത്തെ കോൾ ലിസ്റ്റുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് കസ്റ്റംസ്. ഇതിനിടെ ചീഫ് സെക്രട്ടറി സമിതി ഇതിനുള്ള അപേക്ഷ ടെലികോം കമ്പനികൾക്ക് നൽകി. അടുത്ത ദിവസങ്ങളിലും ചോദ്യം ചെയ്യല്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന.
ശിവശങ്കറും സ്വര്‍ണ കടത്ത് കേസിലെ പ്രതികളും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് സൂചന.
Post Your Comments