
തിരൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്നലെ മരിച്ച മലപ്പുറം തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറി (69)നാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളുരുവിൽ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
വീട്ടിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കും.
Post Your Comments