സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല. ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവര്‍ത്തിച്ച ഫൈസല്‍ ഫരീദ് തിങ്കളാഴ്ച മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ വിളിച്ചാല്‍ എടുക്കാതിരിക്കുകയോ ആണ്.
തങ്ങള്‍ തേടുന്ന പ്രതി മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോയിലെ ആള്‍ തന്നെയാണെന്ന് എന്‍ഐഎ വിശദീകരിച്ചു. ഫൈസല്‍ ഫരീദിനെ പ്രതിയാക്കി എന്‍ഐഎ, എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തു. അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കള്‍ വഴിയും ബന്ധപ്പെടാന്‍ ശ്രമിക്കുന്നെങ്കിലും ഒഴിഞ്ഞു മാറുന്നതായാണ് വിവരം. എന്‍.ഐ.എ അറസ്റ്റ് വാറണ്ടിന് തിങ്കളാഴ്ച അനുമതി തേടിയത് മുതല്‍ ഫൈസല്‍ അന്വേഷണ സംഘത്തിന്റേതടക്കമുള്ള ഫോണ്‍കോളുകള്‍ ഒഴിവാക്കുകയാണ്.
പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. സുഹൃത്തിനെ ഫോണില്‍ വിളിച്ചാണ് ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോള്‍ അതേ സുഹൃത്തുക്കളില്‍ നിന്ന് ഫൈസല്‍ മാറി നില്‍ക്കുന്നുവെന്നാണ് വിവരം. ഫൈസല്‍ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോട് സുഹൃത്തുക്കളും അറിയിക്കുന്നത്. റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതല്‍ ഫൈസല്‍ എത്തിയിട്ടില്ല.
Post Your Comments