Latest NewsKeralaIndia

അമ്മയുടെ ചികിൽസയ്ക്കു ലക്ഷങ്ങൾ കിട്ടി, ഇപ്പോള്‍ ജീവന് തന്നെ ഭീഷണി; ഓപ്പറേഷൻ ചെയ്ത വേദനക്കിടയിലും പൊട്ടിക്കര‍ഞ്ഞ് വര്‍ഷ

വർഷയ്ക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് ഇവർ ഇപ്പോൾ ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത്.

കൊച്ചി ∙ ദിവസങ്ങൾക്കു മുൻപ് അമ്മയുടെ ജീവൻ രക്ഷിക്കാൻ പണം ചോദിച്ച വർഷ എന്ന യുവതിയെ മലയാളി ആവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് വർഷ വീണ്ടുമെത്തുകയാണ്. കാരണക്കാർ അന്ന് സഹായിക്കാൻ ഒപ്പം നിന്നവർ തന്നെ. വർഷയ്ക്ക് ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് ഇവർ ഇപ്പോൾ ഈ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്നത്.

ഫോണിൽ വിളിച്ച് ഒട്ടേറെ പേർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജീവനോടെ മടങ്ങിപോകാൻ കഴിയുന്ന കാര്യം ഉറപ്പില്ലെന്നും വർഷ എന്ന നിരാലംബയായ കുട്ടി അമ്മയ്ക്ക് കരൾ കൊടുത്ത ഓപ്പറേഷന്റെ വേദനകൾക്കിടയിലും കണ്ണീരോടെ പറയുന്നു.  സമൂഹമാധ്യമങ്ങൾ വഴി ചാരിറ്റി നടത്തുന്ന സാജൻ കേച്ചേരി എന്ന വ്യക്തിയുടെ പേരെടുത്ത് പറഞ്ഞാണ് വർഷ വിഡിയോ ചെയ്തിരിക്കുന്നത്. അമ്മയുടെ ചികിൽസയ്ക്കായി ലഭിച്ച പണത്തിൽ നിന്നും അവർ ആവശ്യപ്പെടുന്നവർക്ക് പണം നൽകണം എന്നാണ് ആവശ്യം. ഇനിയും മൂന്നുമാസത്തോളം കൊച്ചിയിൽ തന്നെ തുടരേണ്ട അവസ്ഥയിലാണ് വർഷ.

അമ്മയുടെ ആദ്യ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. അതു കഴിഞ്ഞ് ബാക്കി വരുന്ന പണം നൽകാമെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിക്കുന്നില്ലെന്ന് വർഷ പറയുന്നു. ഇതേ ആശുപത്രിയിൽ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിയുടെ ചികിൽസയ്ക്ക് ആവശ്യമായ പണം, തനിക്ക് ലഭിച്ച പണത്തിൽ നിന്നും വർഷ നൽകിയിരുന്നു. ആ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നെന്നും വർഷ പറയുന്നു. ഇനിയും ഒരുപാട് പണം അമ്മയുടെ ചികിൽസയ്ക്കും മരുന്നിനും വേണം. ഈ അവസരത്തിലാണ് ലഭിച്ച പണം അവർ പറയുന്നവർക്ക് നൽകണം എന്നു പറഞ്ഞ് ഒരുകൂട്ടർ എത്തുന്നത്.

പണം ഇപ്പോൾ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വർഷയ്ക്കെതിരെ സാജൻ കേച്ചേരിയും ഫെയ്സ്ബുക്കിൽ വിഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരുപാട് പേർ വർഷയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി നടത്തുന്ന പലരെയും കുറിച്ച് നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങൾ തുടരുന്നത്. സംഭവത്തിൽ പോലീസ് ഇടപെടണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം

അതേസമയം മറ്റു രോഗികൾക്ക് കൂടി സഹായിക്കാനാണ് തങ്ങൾ കാശു ആവശ്യപ്പെട്ടതെന്നും വർഷ പറയുന്നതിൽ സത്യമില്ലെന്നും ചൂണ്ടിക്കാട്ടി സാജനും ലൈവ് ഇട്ടിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button