COVID 19UAELatest NewsNews

അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ കോവിഡ് പരിശോധനാ സംവിധാനം

അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ കോവിഡ് പരിശോധനാ സംവിധാനം. 50 ദിർഹം ചെലവിൽ നടത്താവുന്ന ഡി.പി.ഐ എന്ന സംവിധാനമാണ് ഇനി ഉപയോഗിക്കുക. 48 മണിക്കൂറിനിടയിൽ നടത്തിയ പി.സി.ആർ ടെസ്റ്റ് ഫലവും ഉപയോഗിക്കും. ഡി പി ഐ എന്ന സംവിധാനത്തിലൂടെ കോവിഡ് സാധ്യതയുണ്ടോ എന്ന് പരിശോധിച്ച് നെഗറ്റിവ്‌ റിസൾട്ട് ഉള്ളവരെ മാത്രമേ യാത്ര തുടരാൻ അനുവദിക്കൂ. സാധ്യതയുള്ളവരെ പി സി ആർ ടെസ്റ്റ് നടത്തി ക്വാറന്റൈനിലാക്കും.

Read also: അണ്ണാനില്‍ ബ്യുബോണിക് പ്ലേഗ് കണ്ടെത്തി: ജാഗ്രതാ നിര്‍ദ്ദേശം നൽകി അധികൃതർ

ലേസർ സാങ്കേതിക വിദ്യയിലൂടെ രക്തത്തിലെ നീർക്കെട്ട് പരിശോധിക്കുന്നതിലൂടെ കോവിഡ് സാധ്യത വ്യക്തമാക്കുന്ന പരിശോധനയാണ് ഡി പി ഐ. പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ഫലമുള്ളവരെ മാത്രമേ ഇതുവരെ അബുദാബിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നുള്ളു. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button