COVID 19Latest NewsKeralaNews

എറണാകുളത്ത് ഇന്ന് 72 പേര്‍ക്ക് കോവിഡ് , 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം 600 കടക്കുന്നത്. ഇതില്‍ 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയില്‍ 72 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 65 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ശേഷിക്കുന്നവരില്‍ 2 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 474 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 165 പേരും അങ്കമാലി അഡല്ക്‌സില്‍ 232 പേരും, സിയാല്‍ എഫ് എല്‍. സി. റ്റി. സി യില്‍ 72 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 3 പേരും ചികിത്സയിലുണ്ട്.

*വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവര്‍

ഖത്തര്‍ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി

ജൂലായ് 11 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി

ജൂലായ് 11 ന് ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി

ജൂലായ് 1ന് ദമാം- കൊച്ചി വിമാനത്തിലെത്തിയ 38 വയസുള്ള അശമന്നൂര്‍ സ്വദേശി

ജൂലായ് 13 ന് റോഡ് മാര്‍ഗം മുംബൈയില്‍ നിന്നെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 45 വയസുള്ള മഹാരാഷ്ട്ര സ്വദേശി

ജൂലായ് 12ന് വിമാനമാര്‍ഗം ഒഡീഷയില്‍ നിന്നെത്തിയ 26 വയസുള്ള ഒഡീഷ സ്വദേശി

ജൂലായ് 12ന് ഡെല്‍ഹി – കൊച്ചി വിമാനത്തിലെത്തിയ 22 വയസുള്ള ഉത്തര്‍പ്രദേശ് സ്വദേശി

*സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍*

39 ചെല്ലാനം സ്വദേശികള്‍ക്കിന്ന് രോഗം സ്ഥിരീകരിച്ചു. ഇവരെല്ലാവരും തന്നെ നേരത്തെ രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശികളുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്.

ആലപ്പുഴ എഴുപുന്നയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റിലെ ജീവനക്കാരനായ 53 വയസ്സുള്ള തോപ്പുംപടി സ്വദേശിക്കും, അദ്ദേഹത്തിന്റെ 42 ,75 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ആലുവ ക്ലസ്റ്ററില്‍നിന്നും ഇന്ന് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

കൂടാതെ 75 വയസ്സുള്ള പാറക്കടവ് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. ഇത് സംബദ്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു

കീഴ്മാട് ക്ലസ്റ്ററില്‍നിന്നും സമ്പര്‍ക്കം വഴി രോഗം പിടിപെട്ട 2 കവളങ്ങാട് സ്വദേശികള്‍ക്കും,1 കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജൂലൈ 11 ന് മരണപ്പെട്ട രായമംഗലം സ്വദേശിയുടെ 12, 16, 50, 69, 45 വയസുള്ള കുടുംബാംഗങ്ങള്‍

29 വയസ്സുള്ള എടത്തല സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു.ഇവരുടെ മാതാപിതാക്കള്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരുന്ന തൃപ്പൂണിത്തുറ സ്വദേശിയായ 62 വയസ്സുള്ള ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച് ഐ.എന്‍. എച്ച് എസ് സജ്ജീവനിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരു നാവികന്‍ ഇന്ന് രോഗമുക്തി നേടി

ഇന്ന് 1267 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 570 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 14411 ആണ്. ഇതില്‍ 12789പേര്‍ വീടുകളിലും, 206 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1416 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജ്- 54, ഐ.എന്‍.എച്ച്.എസ് സഞ്ജീവനി-1, സ്വകാര്യ ആശുപത്രി- 14 എന്നിങ്ങനെ ഇന്ന് 69 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചുവെന്ന് കളക്ടര്‍ വ്യക്തമാക്കി. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 29 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജ്- 7, ഐ.എന്‍.എച്ച്.എസ് സഞ്ജീവനി-1, സ്വകാര്യ ആശുപത്രികള്‍ – 21 അതേസമയം ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 470 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജ് – 105, അങ്കമാലി അഡ്‌ലക്‌സ്- 232, സിയാല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ – 72, ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 2, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി-1, പറവൂര്‍ താലൂക്ക് ആശുപത്രി- 2, സ്വകാര്യ ആശുപത്രികള്‍ – 56 എന്നിങ്ങനെയാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്ക്.

ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19പരിശോധനയുടെ 749 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നു ഇന്ന് 2263 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും കളക്ടര്‍ വ്യക്തമാക്കി. കൊച്ചി നഗരസഭ പ്രദേശത്തെ ആശ പ്രവര്‍ത്തകര്‍ക്കും എറണാകുളം സെന്റ്. ആല്‍ബെര്‍ട്‌സ് കോളേജിലെ എന്‍ എസ് എസ് വോളന്റിയര്‍മാര്‍ക്കും പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലെ സന്നദ്ധ സേന വോളന്റിയര്‍മാര്‍ക്കും കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തിയതായി കളക്ടര്‍ അറിയിച്ചു.

കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 544 പേര്‍ക്ക് സേവനം നല്‍കിയെന്നും ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തുവെന്നും കളക്ടര്‍ അറിയിച്ചു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 99 ചരക്കു ലോറികളിലെ 115 ഡ്രൈവര്‍മാരുടെയും ക്ലീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഇതില്‍ 47 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചുവെന്ന് കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button