
ജംഗിള്‍ വൈബ്‌സ് എന്ന ഹാഷ്ടാഗോടെ നടന്‍ സൗബിന്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുള്ളിപ്പുലിയുടെ തോലുമായി സാമ്യമുള്ള വസ്ത്രം ധരിച്ച് മകനെയും എടുത്താണ് സൗബിന്‍ എത്തിയിരിക്കുന്നത്. പിന്നാലെ കുഞ്ചാക്കോ ബോബന്റെ കമന്റും എത്തി.
“പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും” എന്നാണ് കുഞ്ചാക്കോ ബോബന്റെ കമന്റ്. പ്രിയ താരത്തിന്റെ രസകരമായ കമന്റും ആരാധകര്‍ ഏറ്റെടുത്തു. രമേഷ് പിഷാരടി ആകാനുള്ള മൈന്‍ഡ് ആണോ എന്നാണ് ഒരു ആരാധകന്‍ കുഞ്ചാക്കോ ബോബനോട് ചോദിക്കുന്നത്.
പിന്നാലെ കമന്റുമായി രമേഷ് പിഷാരടിയും രംഗത്തെത്തി. “ചെന്നായ മമ്മിയും അങ്കിള്‍ ബഗീരേം തേടുന്നു നിന്നെ” എന്നാണ് പിഷാരടിയുടെ കമന്റ്. നമിച്ചു അണ്ണാ എന്നാണ് ആരാധകര്‍ പറയുന്നത്. ക്യാപ്ഷനുകളുടെ തമ്ബുരാന്‍ എന്നാണ് പിഷാരടിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
Post Your Comments