കോട്ടയം : കൂട്ടുകാരുമൊത്ത് വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യംചെയ്ത ചോദ്യം ചെയ്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കൊച്ചുമകളെ മുത്തച്ഛൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവല്ല നെടുമ്പ്രത്താണ് സംഭവം നടന്നത്.
പിതാവ് മരിച്ചുപോയ പെണ്‍കുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയ്‌ക്കൊപ്പമാണ് വീട്ടില്‍ താമസം. കമലാസനന്‍ എന്ന 76കാരനായ മുത്തച്ഛന്‍ വീട്ടില്‍ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നത് പെണ്‍കുട്ടിയും മാതാവ് അമ്പിളിയും പലതവണ എതിര്‍ത്തിരുന്നു. എന്നാൽ വ്യാഴാഴ്ച്ച വൈകീട്ട് അമ്പിളി പുറത്തുപോയ സമയത്ത് കമലാസനന്‍ കൂട്ടുകാരുമൊത്ത് വീട്ടിൽ മദ്യപാനം ആരംഭിച്ചു. മടങ്ങിയെത്തിയ അമ്പിളി വീട്ടില്‍ നടന്ന മദ്യപാനത്തെക്കുറിച്ച് കമലാസനനോട് ചോദിച്ചു. ഇതില്‍ ക്ഷുഭിതനായി അടുക്കളയില്‍നിന്ന് വെട്ടുകത്തി എടുത്ത് അമ്പിളിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കൊച്ചുമകൾക്ക് വെട്ടേറ്റത്.
പെണ്‍കുട്ടിയുടെ ഇരു കൈകള്‍ക്കും സാരമായി പരിക്കേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളുണ്ട്. സംഭവത്തെ തുടർന്ന് കമലാസനൻ ഒളിവിൽ പോയിരുന്നു. ആശുപത്രിയിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ പുളിക്കീഴ് പൊലീസ് കമലാസനനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments