MollywoodKeralaUSALatest NewsCinemaBollywoodNewsIndiaUKHollywoodEntertainmentInternationalKollywoodMovie GossipsNews StoryMovie Reviews

നെറ്റ്ഫ്ലിക്സ് സീരീസ് ഗ്ലീയിലെ മൂന്നുമരണത്തിലെ ദുരൂഹത.. ഏറ്റവും ഒടുവില്‍ നയാ റിവേര; താരങ്ങള്‍ക്ക് സംഭവിക്കുന്നത് കേട്ടാല്‍ ഞെട്ടും ?

അഭിനേത്രിയും ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തില്‍ കാണാതായതിനു പിന്നാലെ സമൂഹമാധ്യമ ലോകത്ത് പല സിദ്ധാന്തങ്ങളും ചര്‍ച്ചകളും ഉടലെടുത്തിരുന്നു

ബോട്ട് യാത്രയ്ക്കിടെ സതേണ്‍ കാലിഫോര്‍ണിയയിലെ പിരു തടാകത്തില്‍ കാണാതായ നടിയും ഗായികയുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ കണ്ടത്തിയ മൃതദേഹം നടിയുടേതു തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇത്രയും ദിവസങ്ങളായി മുങ്ങല്‍ വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രദേശത്തു തമ്ബടിച്ചിരിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍, ക്യാമറകള്‍ സ്ഥാപിച്ച മുങ്ങിക്കപ്പല്‍, സോണാര്‍ ഉപകരണള്‍, സ്നിഫര്‍ ഡോഗ്സ് തുടങ്ങി സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു തിരച്ചില്‍.

അഭിനേത്രിയും ഗായികയും മോഡലുമായ നയാ റിവേരയെ തടാകത്തില്‍ കാണാതായതിനു പിന്നാലെ സമൂഹമാധ്യമ ലോകത്ത് പല സിദ്ധാന്തങ്ങളും ചര്‍ച്ചകളും ഉടലെടുത്തിരുന്നു. 2009 മുതല്‍ 2015 വരെ ഫോക്‌സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി സീരിസായ ഗ്ലീയിലൂടെയാണ് റിവേര പ്രശസ്തയായത്. ഗ്ലീയില്‍ അഭിനയിച്ച താരങ്ങളില്‍ പലരും ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചതും ചിലര്‍ക്കു നേരിടേണ്ടിവന്ന അപ്രതീക്ഷിത ദുരിതങ്ങളുമാണ് പുതിയ പല അനുമാനങ്ങള്‍ക്കും ആധാരം. ഗ്ലീയിലെ താരങ്ങളായ കോറി മൊണ്ടേയിത്ത്, മാര്‍ക്ക് സെയ്‌ലിങ് എന്നിവരുടെ മരണവും ബെക്കാ ടോബിന്‍, മെലീസ ബെനോയിസ്റ്റ് എന്നിവരുടെ സ്വകാര്യ ജീവിതത്തിലെ ദുരിതങ്ങളുമാണ് ഇപ്പോള്‍ നയാ റിവേരയുഡി മരണവുമായി ബന്ധപെട്ട് ചര്‍ച്ചയാകുകയാണ് .

കഴിഞ്ഞ ബുധനാഴ്ചയാണ് നാലു വയസ്സുകാരന്‍ മകന്‍ ജോസിക്കൊപ്പം ബോട്ടില്‍ യാത്ര ചെയ്യവെ നയാ റിവേരയെ കാണാതായത്. ബോട്ട് വാടകയ്ക്കെടുത്ത് ഏറെ നേരം കഴിഞ്ഞും തിരികെയെത്താത്തതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അപകടവിവരം അറിയുന്നത്. റിവേരയുടെ മകനെ ജാക്കറ്റ് ധരിച്ച്‌ ഉറങ്ങുന്ന നിലയില്‍ ബോട്ടില്‍ നിന്നും കണ്ടത്തി. റിവേര നീന്താനായി തടാകത്തിലിറങ്ങിയതാണെന്ന് മകന്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. നയാ റിവേര വെള്ളത്തില്‍ മുങ്ങിപ്പോയിട്ടുണ്ടാകുമെന്നും മരണം സംഭവിച്ചിരിക്കുമെന്നും പൊലീസ് നേരത്തെ അനുമാനത്തില്‍ എത്തിയിരുന്നു.

സംഭവത്തിനു തൊട്ടുമുന്‍പ് മകനൊപ്പമുള്ള ചിത്രം റിവേര സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്തിരുന്നു. നയാ റിവേരയെ കാണാതായ അന്നു മുതല്‍ നടിയുടെ മടങ്ങി വരവിനു വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു കുടുംബാംഗങ്ങളും സുഹൃത്തുക്കളും. എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. 2009 മുതല്‍ 2015 വരെ ഫോക്‌സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി ഗ്ലീയില്‍ ചിയര്‍‌ലീഡറായി റിവേര അഭിനയിച്ചിരുന്നു. നടന്‍ റയാന്‍ ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button