Latest NewsTechnology

ഇന്ത്യക്ക് മാത്രമായി പുതിയ പാക്കേജുമായി നെറ്റ്ഫ്ലിക്സ്

മുംബൈ : ഇന്ത്യയില്‍ മാത്രമായി പുതിയ പാക്കേജ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഇന്ത്യയില്‍ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം കൂട്ടാനായി 199 രൂപയുടെ മെയ്ഡ് ഇന്‍ ഇന്ത്യ പാക്കേജാണ് അവതരിപ്പിച്ചത്. മൊബൈല്‍ ഓണ്‍ലി പ്ലാന്‍ ആണ്  പുതുതായി അവതരിപ്പിക്കുന്നത്. ഇത് ഒരു ദീര്‍ഘകാല പ്ലാനായാകും ലഭിക്കുക. ഇപ്പോള്‍ നെറ്റ്ഫ്ലിക്സിന്‍റെ പ്ലാനുകള്‍ എടുത്തിട്ടുള്ളവര്‍ക്ക് പുതിയ പ്ലാനിലേക്ക് മാറാനുള്ള അവസരവും ലഭിക്കുന്നതാണ്. അടുത്തിടെ നെറ്റ്ഫ്ലിക്സിന് ഏറ്റവും കൂടുതല്‍ വരിക്കാരുള്ള അമേരിക്കയിൽ വരിക്കാരുടെ എണ്ണം കുറയുന്നു എന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഇന്ത്യയിൽ പുതിയ നീക്കവുമായി നെറ്റ്ഫ്ലിക്സ് രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button