Latest NewsNewsTechnology

ഇന്ത്യയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പ്രത്യേക പ്ലാനുകളും ഓഫറുമായി നെറ്റ്ഫ്ളിക്സ്

വീഡിയോ സ്ട്രീമിങ് മേഖലയിൽ മത്സരം മുറുകിയതോടെ ഇന്ത്യയിൽ ഉപയോക്താക്കളെ ആകർഷിക്കാൻ പ്രത്യേക പ്ലാനുകളും ഓഫറുമായി നെറ്റ്ഫ്ളിക്സ്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ അവതരിപ്പിക്കാൻ നെറ്റ്ഫ്ളിക്സ് ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. പുതിയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നിങ്ങനെയുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭ്യമാക്കും.

Also read : മാരുതി സുസുക്കിയുടെ വാഹന നിർമാണത്തില്‍ വര്‍ദ്ധനവ്

കൂടുതല്‍ ഇന്ത്യന്‍ വീഡിയോ ഉള്ളടക്കങ്ങള്‍ക്കായുള്ള ശ്രമത്തിലാണ് നെറ്റ്ഫ്ളിക്സ്. ‘സാക്രഡ് ഗെയിംസ്’ എന്ന ഇന്ത്യന്‍ സീരീസ് ഇതിനോടകം വന്‍ വിജയമാണ് നേടിയത്. അതോടൊപ്പം തന്നെ വിവിധ ഇന്ത്യന്‍ ഭാഷകളിലായുള്ള സിനിമകളും വിദേശ സിനിമകളും സീരീസുകളും ലഭ്യമാണ്. ആഗോള തലത്തില്‍ 16 കോടിയോളം വരിക്കാരാണ് നെറ്റ്ഫ്ളിക്സിനുള്ളത്. ആമസോൺ പ്രൈം ആണ് ഈ മേഖലയിൽ നെറ്റ്ഫ്ളിക്സിന്റെ കടുത്ത എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button