പഞ്ചാബിന്റെ ഗ്രാമവികസന മന്ത്രി മന്ത്രി ത്രിപാത് രജീന്ദര്‍ സിംഗ് ബജ്വ കോവിഡ് -19 പോസിറ്റീവ് പരീക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബില്‍ ആദ്യമായാണ് ഒരു മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഗ്രാമ വികസന വകുപ്പ് ഡയറക്ടര്‍ വിപുല്‍ ഉജ്വാളിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ മന്ത്രി നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ രണ്ടാമത്തെ പരിശോധനയിലാണ് ത്രിപതിന് രോഗം സ്ഥിരീകരിച്ചത്.
മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ ട്വീറ്റ് ചെയ്തു. ത്രിപതിന് എത്രയും വേഗം രോഗം ഭേദമാകട്ടെയെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഉജ്വാള്‍ പോസിറ്റീവ് പരീക്ഷിച്ചതിന് ശേഷം എടുത്ത ബജ്വയുടെ സ്രവ പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നിരുന്നാലും, രോഗലക്ഷണങ്ങള്‍ പോലെയുള്ള പനി അദ്ദേഹത്തില്‍ കണ്ടതിനെ തുടര്‍ന്ന് ഞങ്ങള്‍ ഇന്ന് പരീക്ഷണം ആവര്‍ത്തിച്ചു, അത് പോസിറ്റീവ് ആണെന്ന് കണ്ടെത്തി എന്ന് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. അവീത് കൗര്‍ പറഞ്ഞു.
Post Your Comments