Latest NewsKeralaNews

സ്വർണ്ണക്കടത്തിൽ അജിത് ഡേ‍ാവലിന്റെ ഇടപെടൽ നിർണായകം; കേസിന്റെ അന്വേഷണ പുരേ‍ാഗതി ദിനം പ്രതി നേരിട്ടു നിരീക്ഷിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ

കൊച്ചി: സംസ്ഥാനത്തെ സ്വർണക്കടത്ത് കേസ് വളരെ ഗൗരവത്തോടെ വീക്ഷിച്ചുവരികെയാണ് കേന്ദ്ര സർക്കാർ. അന്വേഷണ പുരേ‍ാഗതി ദിനം പ്രതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരിട്ടു നിരീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കേസ് എത്രത്തേ‍ാളം ഗൗരവമായി കേന്ദ്രം എടുക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇതെന്ന് അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

സ്വർണ്ണക്കടത്ത് പിടികൂടിയതിന്റെ രണ്ടാമത്തെ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡേ‍ാവലിന്റെ ഇടപെടലേ‍ാടെയാണു അന്വേഷണ ചിത്രം മാറിയത്. സ്വർണക്കടത്തു മാത്രമല്ല, വർഷങ്ങളായി രാജ്യരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന വലിയ ശൃംഖലയുടെ ഭാഗമാണിതെന്നാണു നിരീക്ഷണം. അതിനു വ്യക്തത വരുത്തുന്ന രീതിയിൽ വിവിധ ഏജൻസികളുടെ സഹായത്തേ‍ാടെയാണ് എൻഐഎ അന്വേഷണം.

തുടർന്ന് കേരളവുമായി ബന്ധപ്പെട്ട പ്രധാന സ്വർണകടത്തു കേസുകളുടെ ഫയൽ വിളിപ്പിച്ച ആഭ്യന്തര മന്ത്രാലയം അതിന്റെ രാഷ്ട്രീയ ബന്ധങ്ങൾ സംബന്ധിച്ചു ഉയർന്ന ആരേ‍ാപണങ്ങളും പരിശേ‍ാധിച്ചു. സംഘടിത സ്വർണക്കടത്ത് ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് എൻഫേ‍ാഴ്സ്മെന്റ്, ആദായനികുതി വകുപ്പ് മുതിർന്ന ഉദ്യേ‍ാഗസ്ഥരും യേ‍ാഗത്തിൽ വിശദീകരിച്ചു. ധന, വിദേശകാര്യ മന്ത്രിമാരും ആഭ്യന്തര വകുപ്പ് ഉന്നത ഉദ്യേ‍ാഗസ്ഥരും പങ്കെടുത്ത, ആറിന് വൈകിട്ടു നടന്ന യേ‍ാഗത്തിന്റെ അടിസ്ഥാനത്തിൽ 7ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒ‍ാഫിസുമായി വിഷയം ചർച്ചചെയ്തു.

പ്രധാനമായും കേരളത്തിലെ 3 വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടു 10 വർഷത്തിനിടെയുണ്ടായ സ്വർണക്കടത്തു കേസുകളുടെ വിവരം കസ്റ്റംസ്, ഡിആർഐ ഏജൻസികൾ മന്ത്രാലയത്തിനു കൈമാറി. അതിന്റെ വേരുകളും ഇപ്പേ‍ാഴത്തെ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടേ‍ാ എന്നും പരിശേ‍ാധിക്കുമെന്നാണു സൂചനകൾ. കേരളത്തിൽ എൻഐഎ അന്വേഷിച്ച തീവ്രവാദ കേസുകളുടെ ഫയലുകളും വിളിപ്പിച്ചിട്ടുണ്ട്.

ALSO READ: നാടിനെ നടുക്കി വീണ്ടും മരുന്ന് കമ്പനിയിൽ സ്ഫോടനം; പരിഭ്രാന്തിയിൽ ജനങ്ങൾ

കേന്ദ്ര ഇന്റലിജൻസ്, റേ‍ാ എന്നീ ഏജൻസികൾ നൽകിയ റിപ്പേ‍ാർട്ടിലെ വ്യക്തമായ സൂചനകൾ കൂടി കണക്കിലെടുത്താണ് അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയത്. ഭീകരപ്രവർത്തനത്തിന് സ്വർണക്കടത്തിലൂടെ സമ്പാദിച്ചപണം ഉപയേ‍ാഗിച്ചുവെന്നാണു നിഗമനം. ദിവസവും എൻഐഎ മേധാവി മുഖേനയാണു മന്ത്രാലയത്തിന്റെ അന്വേഷണത്തിന്റെ വിലയിരുത്തൽ. കേസിലെ പ്രധാനപ്രതികളെന്നു സംശയിക്കുന്നവർ പിടിയിലായതേ‍ാടെ എൻഫേ‍ാഴ്സ്മെന്റ് വിഭാഗവും അടുത്തദിവസം അന്വേഷണം ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button