Latest NewsKeralaNews

അവിശ്വാസികൾക്ക് ക്ഷേത്ര ഭരണത്തിൽ അവകാശമില്ല: രാജ്യമൊട്ടാകെ ബാധിക്കുന്ന വിധി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശം നൽകിയ തീരുമാനത്തെക്കുറിച്ച് ഒരു അവലോകനം

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതി വിധി വന്നിരുന്നു. സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ തീർപ്പ്. ജസ്റ്റിസുമാരായ യു.യു.ലളിതും ഇന്ദുമല്‍ഹോത്രയും അടങ്ങിയ  ബെഞ്ചാണ് വിധി പറഞ്ഞത്.  കവനന്റ് ഒപ്പുവച്ച ഭരണാധികാരി അന്തരിച്ചത് കുടുംബത്തിന്റെ ഭരണാവകാശത്തെ ബാധിക്കില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.അതേസമയം ഭരണച്ചുമതല താൽക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുതുതായി ഭരണസമിതി രൂപവത്കരിക്കുന്ന സമയം വരെ നിലവിലെ സമിതിക്ക് തുടരാം. ക്ഷേത്രകാര്യങ്ങളിലെ ഭരണപരമായ ചുമതല ഭരണസമിതിക്കാണ്. ഈ ഭരണസമിതിയുടെ ചെയർപേഴ്സൺ തിരുവനന്തപുരം ജില്ല ജഡ്ജി ആയിരിക്കും. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭരണസമിതിക്ക് തീരുമാനിക്കാൻ അനുമതിയുണ്ട്.

Read also:പദ്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീം കോടതി വിധി : പ്രതികരണവുമായി കുമ്മനം രാജശേഖരന്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ ഹർജി നൽകിയത്.  ക്ഷേത്ര ഭരണം സംസ്ഥാന സര്‍ക്കാരിനാണെന്നായിരുന്നു ഹൈക്കോടതി വിധി. രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാനാവില്ലന്നും അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രനും കെ. സുരേന്ദ്ര മോഹനുമായിരുന്നു അന്ന് വിധി പറഞ്ഞത്.  ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സർക്കാർ ഏറ്റെടുക്കണമെന്നും വിധിയിൽ പറഞ്ഞിരുന്നു. ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികൾ പ്രദർശിപ്പിക്കാൻ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിർദേശങ്ങളും ജസ്റ്റിസുമാരായ സി.എൻ. രാമചന്ദ്രൻ നായർ, കെ. സുരേന്ദ്രമോഹൻ എന്നിവരുടെ ബെഞ്ച് സർക്കാരിന് നൽകിയിരുന്നു.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സർക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലാത്തതിനാൽ അത് സർക്കാരിൽ നിക്ഷിപ്തമാകുമെന്നുമാണ്  വിധിയിൽ വ്യക്തമാക്കിയിരുന്നത്.

Read also: പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തീരുമാനത്തിൽ പ്രതികരണവുമായി രാജ കുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സുപ്രീം കോടതിയെ സമീപിച്ചു. ക്ഷേത്ര സ്വത്ത് പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണെന്നും നോക്കി നടത്താനുള്ള അവകാശം രാജകുടുംബത്തിന് വേണമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടി. പത്മനാഭ സ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്നും രാജകുടുംബം പത്മനാഭ ദാസന്മാരാണെന്നും സ്വത്തിൽ അവകാശവാദം ഉന്നയിക്കുന്നില്ലെന്നുമായിരുന്നു സുപ്രീംകോടതിയിൽ രാജകുടുംബം വ്യക്തമാക്കിയത്. ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്. എ നിലവറയിൽ കണക്കെടുത്തപ്പോൾ ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വർണാഭരണങ്ങൾ, സ്വർണക്കട്ടികൾ, രത്നങ്ങൾ, സ്വർണവിഗ്രഹങ്ങൾ എന്നിവ എ നിലവറയിൽനിന്ന് കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിൽ ആകെയുള്ളത് ആറു നിലവറകളാണ്. എ,ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളത്. ഇ,എഫ് നിലവറകൾ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി,ഡി നിലവറകളിൽ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നവയാണ്. ബി നിലവറ രണ്ടു തട്ടുകളായാണ് ഉള്ളത്. കരിങ്കൽ വാതിലുകൾ ഉപയോഗിച്ചാണ് അടച്ചിരിക്കുന്നത്. ഇതു തുറക്കാൻ സംവിധാനമില്ല എന്നാണ് രാജകുടുംബത്തിന്റെ വാദം. നിലവറ തുറക്കണമെങ്കിൽ വാതിലുകൾ തകർക്കണമെന്നും ഇതു ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു.

Read also: ക്ഷേത്രഭരണത്തിൽ രാജകുടുംബത്തിന് അവകാശം: സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി

തൊട്ട് കൂടായ്മയിൽ വിശ്വസിക്കുന്നവരെയും ഹിന്ദുമത വിശ്വാസികൾ അല്ലാത്തവരെയും ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്യില്ല. സർക്കാർ ജീവനക്കാരെയും നാമനിർദേശം ചെയ്യില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.  ദേവസ്വത്തിലെ ഒരു ജീവനക്കാരനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങൾ നാമനിർദേശം ചെയ്യും. മുഖ്യതന്ത്രി എക്സ്-ഒഫീഷ്യോ മെമ്പർ ആകും.  ക്ഷേത്ര ഭരണത്തിനുള്ള സമിതിയിൽ അഹിന്ദുക്കൾ പാടില്ല എന്ന വിധി ഏറെ പ്രധാനമാണ്. തിരുപ്പതിയിലടക്കം ഭരണ സമിതിയിൽ അഹിന്ദുക്കളുണ്ട്. ആ ക്ഷേത്ര വിശ്വാസികൾക്കൊക്കെ വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നാണ് വിദഗ്ദർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button