NattuvarthaMollywoodLatest NewsKeralaCinemaBollywoodNewsHollywoodEntertainmentKollywoodMovie GossipsNews Story

സ്വിം സ്യൂട്ടില്‍ നടി കസ്തൂരി! മകനെ നീന്തല്‍ പഠിപ്പിക്കുന്നതാണ്, ഇത് ഹോട്ട് ചിത്രമല്ലെന്ന് നടി

ഇന്‍സ്റ്റാഗ്രാമിലൂടെ നടി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് തരംഗമാവുന്നത്.

തമിഴിലെ മുന്‍നിര നായികമാരില്‍ ഒരാളായ കസ്തൂരി ഇപ്പോള്‍ പലപ്പോഴും വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ സീസണില്‍ ബിഗ് ബോസ് മത്സരാര്‍ഥി ആയിരുന്നത് കൊണ്ട് കസ്തൂരിയെ കുറിച്ചുള്ള ഒരുപാട് വാര്‍ത്തകള്‍ വന്നിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നടി വനിതയുടെ വിവാഹത്തെ കുറിച്ച്‌ നേരിട്ട് അല്ലാതെ കസ്തൂരി സംസാരിച്ചതും വൈറലായിരുന്നു.

ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളാണ് തരംഗമാവുന്നത്. ഇത്തവണ സ്വിം സ്യൂട്ടിലാണ് കസ്തൂരി എത്തിയിരിക്കുന്നത്. ട്രോളുകളൊന്നും ബാധിക്കാതിരിക്കാന്‍ ചിത്രങ്ങള്‍ക്കൊപ്പം ചില കുറിപ്പുകളും നടി കൊടുത്തിരുന്നു. നാല്‍പത് വയസിലെ ഹോട്ട്, അമ്ബത് വയസിലും അറുപത് വയസില്‍ സെക്‌സിയാണെന്നുമടക്കം നടി പറയുന്നു.

ഒരു അമ്മ അവരുടെ മകനെ നീന്തല്‍ പഠിപ്പിക്കുകയാണ്. അതില്‍ സെക്‌സിയോ ഷോക്കിങ് ആയ കാര്യമോ ഇല്ലെന്നും കസ്തൂരി സൂചിപ്പിച്ചു. മകനൊപ്പമുള്ള ചിത്രമൊരു ഹോട്ട് പിക് അല്ലെന്ന് പറഞ്ഞ നടി ഹോട്ട് പിക് ഇതാണെന്ന് സൂചിപ്പിച്ച്‌ ഒറ്റയ്ക്കുള്ള ഒരു സെല്‍ഫി ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. തന്റെ ഫിറ്റ്‌നെസിന്റെ പേരില്‍ ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നുവെന്ന് കൂടി നടി പറയുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ കസ്തൂരിയുടെ ഈ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യന്‍ സിനിമാലോകത്ത് വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കുകയാണ് നടി കസ്തൂരി. 1991 ല്‍ തമിഴിലൂടെയായിരുന്നു കസ്തൂരി അരങ്ങേറ്റം നടത്തിയിരിക്കുന്നത്. ചക്രവര്‍ത്തി എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ കസ്തൂരി ആദ്യമായി അഭിനയിച്ചത്. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ അമ്മു എന്ന കഥാപാത്രമാണ് മലയാളത്തില്‍ കസ്തൂരിയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തത്.

പിന്നീട് അഗ്രജന്‍, രതോത്സവം, മംഗല്യപട്ട്, സ്നേഹം, പഞ്ചപാണ്ഡവര്‍, എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ നിരവധി വേഷങ്ങളിലും കസ്തൂരി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ബിഗ് ബോസില്‍ പങ്കെടുത്തതിന്റെ പേരിലാണ് കസ്തൂരി ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസ് തമിഴ് സീസണ്‍ മൂന്നിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു കസ്തൂരി. 63 ദിവസങ്ങളോളം മത്സരത്തില്‍ നിന്നതിന് ശേഷമായിരുന്നു നടി പുറത്തായത്. ഇപ്പോള്‍ തെലുങ്കില്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പ്രവര്‍ത്തിക്കുകയാണ് നടി.

shortlink

Related Articles

Post Your Comments


Back to top button