തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികാനടിയായിരുന്നു ദിവ്യ ഉണ്ണി. മികച്ച് ഒരു പിടി കഥാപാത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ദിവ്യാ ഉണ്ണി വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്നിരുന്നെങ്കിലും നൃത്ത മേഖലയിൽ താരം സജീവമായിരുന്നു.ഇപ്പോഴിതാ ഒരു കാലത്ത് ദിവ്യ ഉണ്ണി തനിക്ക് പാരയായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഇരുവരും ഒരുമിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തൽ.
തനിക്ക് സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ദിവ്യ ഉണ്ണിയെ അറിയാമായിരുന്നു എന്ന് രഞ്ജിനി ഹരിദാസ് പറയുന്നു. ദിവ്യ ഉണ്ണിയുടെ കുടുംബം സ്ഥലം വിറ്റപ്പോൾ അത് വാങ്ങിച്ചായിരുന്നു ഞങ്ങൾ വീട് വെച്ചത്. അതിന് മുൻപ് അവരുടെ വീടിന് തൊട്ടടുത്തായിരുന്നു ഞങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നത്.
എല്ലായിടത്തും ദിവ്യ ഉണ്ണിയുടെ സാന്നിധ്യമുണ്ടായിരുന്നു. അച്ചടക്കമുള്ള കുട്ടിയാണ് ദിവ്യ ഉണ്ണിയെന്ന് അമ്മ ആ സമയത്ത് പറയുമായിരുന്നു. അത് തനിക്ക് പാരയായിരുന്നുവെന്നും രഞ്ജിനി പറഞ്ഞിരുന്നു. എന്റെ കാര്യത്തിലാണെങ്കിൽ ഡിസിപ്ലിൻഡാണെന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടുമുണ്ടായിരുന്നില്ല.
ഇത്രയും നല്ല കുട്ടി അവിടെയുണ്ടായിരുന്നത് എനിക്ക് ചീത്തപ്പേരായിരുന്നു. അച്ഛന് വളരെയധികം ഇഷ്ടമുള്ള അഭിനേത്രി കൂടിയാണ് ദിവ്യ. അമ്മയുടെ പെറ്റായിരുന്നു. ഇപ്പോഴത്തെ ഗ്ലാമറൊന്നുമുണ്ടായിരുന്നില്ല. സിനിമയിലും സിംപിളായിരുന്നു.
അധികം ഒച്ചയും ബഹളമോ ഗ്ലാമറസോ ഒന്നുമല്ലായിരുന്നു. കോളേജിൽ ദിവ്യ ഉണ്ണി എന്റെ സീനിയറാണ്. അതിന് മുൻപ് നടന്ന മിസ് കേരള മത്സരം ഹോസറ്റ് ചെയ്തത് ദിവ്യയായിരുന്നു. അന്ന് നീയാണ് വിജയിയാണ് എന്ന് പറയാനായി കുറേ കഷ്ടപ്പെട്ടിരുന്നു.
ഇടയ്ക്ക് വെച്ച് ഞങ്ങൾ അവിടെ നിന്ന് മാറിത്താമസിച്ചിരുന്നുവെങ്കിലും ഇപ്പോൾ തിരിച്ചെത്തിയിരുന്നു. ദിവ്യ ഉണ്ണിയുടെ വീടല്ലേ, അതിനടുത്ത് എന്നായിരുന്നു ആ സമയത്തെ ലാൻഡ്മാർക്ക് രഞ്ജിനി പറഞ്ഞു.
Post Your Comments