എറണാകുളം : മൃഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതയ്‌ക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ പ്രതിഷേധം . തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് മൃഗസ്നേഹികളുടെ പ്രതിഷേധം നടക്കുന്നത്.
കഴിഞ്ഞ ദിവസം 30 തെരുവ് നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ വാർഡിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി. നായ്ക്കളെ കൊന്നത് നഗരസഭയുടെ നിർദേശ പ്രകാരമാണ് എന്ന് പ്രതികൾ മൊഴി നൽകിയതായാണ് സൂചന.
ഈ സാഹചര്യത്തിലാണ് മൃഗസ്നേഹികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.
നായ്ക്കളെ കൈകളിൽ പിടിച്ചുകൊണ്ടാണ് ഇവരുടെ പ്രതിഷേധം. കുറ്റവാളികൾക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് പരിഗണിച്ചാൽ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും ഇവർ പറഞ്ഞു.
Post Your Comments