Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsIndia

ശ്രീപത്മനാഭസ്വാമി ക്ഷേത്ര വിധി നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുന്നു: പന്തളം കൊട്ടാരം

പത്തനംതിട്ട: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് പന്തളംകൊട്ടാരം. കേരളത്തിലെ എല്ലാ ഭക്തജനങ്ങള്‍ക്കും സന്തോഷം പകരുന്നൊരു വിധിയാണിത്. ഇതിലൂടെ പണ്ട് ഇന്ത്യാ ഗവണ്മെന്റുമായി തിരുവിതാംകൂര്‍ രാജാവ് ഒപ്പിട്ട കവനന്റിന് ഇന്നും വിലയുണ്ടെന്ന് രാജ്യത്തെ പരമോന്നത കോടതി വ്യക്തമാക്കി.

ഇത് സന്തോഷമുള‌ള കാര്യമാണ്.കേരളത്തില്‍ ഭക്തജനങ്ങളുടെ കൂട്ടായ്‌മ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ കേസ് ഓര്‍മ്മിപ്പിക്കുന്നു. ക്ഷേത്രഭരണം ക്ഷേത്ര വിശ്വാസികള്‍ക്കാകണമെന്ന ദീര്‍ഘകാലമായുള‌ള ആവശ്യം തത്വത്തില്‍ അംഗീകരിക്കുന്നതാണ് ഈ വിധി. കഴിഞ്ഞകാലങ്ങളില്‍ ഹൈന്ദവ വിശ്വാസികളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്.

തൃശൂരില്‍ വിവിധ പാർട്ടികളിൽ നിന്ന് 300-ഓളം പേര്‍ ബിജെപിയിലേക്ക്

സുപ്രീംകോടതിയുടെ ഈ വിധി ഇനി വരാനുള‌ള നിരവധി വിധികള്‍ക്ക് സഹായകമാകും. ഒന്‍പത് വര്‍ഷം നീണ്ടുനിന്ന നിയമ യുദ്ധത്തിന് നേതൃത്വം നല്‍കിയ ശ്രീപത്മനാഭ ദാസരായ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെയും അതിന് സഹായമായ സംഘടനകളെയും വണങ്ങുന്നുവെന്നും പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റ് ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മ എന്നിവര്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button