KeralaLatest News

തൃശൂരില്‍ വിവിധ പാർട്ടികളിൽ നിന്ന് 300-ഓളം പേര്‍ ബിജെപിയിലേക്ക്

14-ാം വാര്‍ഡില്‍ ബൂത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 50- ഓളം പേരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

തൃശൂര്‍: ചേലക്കര നിയോജക മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി വിവിധ പാര്‍ട്ടികളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന 200ഓളം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി മാറിയവരില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയും കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റും 4 സിഐടിയു ചുമട്ട് തൊഴിലാളികളും ഉള്‍പ്പെടുന്നു. പാറളത്ത് നിന്നും അമ്പതോളം പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. 14-ാം വാര്‍ഡില്‍ ബൂത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 50- ഓളം പേരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനിഷ്‌കുമാറില്‍ നിന്ന് ഇവര്‍ അംഗത്വം സ്വീകരിച്ചു.പള്ളിപുറത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ് പ്രവര്‍ത്തകരെ ഷാളണിയിച്ച്‌ സ്വീകരിച്ചു. ചേലക്കര മണ്ഡലം പ്രസിന്ധന്റ് പി.ആര്‍. രാജ്കുമാര്‍, ജനറല്‍ സെക്രട്ടറി ടി.സി. പ്രകാശന്‍, ട്രഷറര്‍ കൃഷ്ണദാസ്, ജില്ല കമ്മറ്റി അംഗങ്ങളായ എം.എ. രാജു , പി.ആര്‍. മോഹനന്‍ ശശി, ഗുരു എന്നിവരും വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരും സ്വീകരണ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.

സ്വര്‍ണം കടത്താനായി യു.എ.ഇയില്‍ ഭരണകൂടത്തിന്റെ വ്യാജ രേഖകൾ നിർമ്മിച്ചു: പ്രതികളില്‍ നിന്നു ലഭിച്ച ബാഗില്‍ നിര്‍ണായകമായ വിവരങ്ങളുണ്ടെന്ന് എന്‍.ഐ.എ

പള്ളിപ്പുറത്തെ ചടങ്ങിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സുബി കൊന്നാക്കന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ:കെ.ആര്‍. ഹരി, മണ്ഡലം പ്രസിഡന്റ് ഹരീഷ്, സുനില്‍ ജി മാക്കന്‍, മനോഷ്, സുധീര്‍ പള്ളിപ്പുറം, പ്രദീപ് പാണപറമ്ബില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button