ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നൽകി ഒരു എംഎല്‍എ കൂടി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ബാഡ മല്‍ഹേര മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന പൃഥ്യുമന് സിംഗ് ലോധിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹത്തിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിച്ചു. കാബിനറ്റ് പദവിയും നല്കി. കഴിഞ്ഞ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിയായിരുന്ന സ്വതന്ത്ര എംഎല്‍എ പ്രദീപ് ജയ്സ്വാളിനെ മൈനിംഗ് കോര്പറേഷന് ചെയര്‍മാനായും നിയമിച്ചു. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 91 ആയി ചുരുങ്ങി.
Post Your Comments