കൊച്ചി:സ്വർണക്കടത്ത് കേസിൽ നിര്‍ണായകമായ വെളിപ്പെടുത്തലുമായി എന്‍.ഐ.എ. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സ്വര്‍ണം കടത്താന്‍ പ്രതികള്‍ യു.എ.ഇയില്‍ ഭരണകൂടത്തിന്റെ വ്യാജ രേഖകൾ നിർമ്മിച്ചിരുന്നു. സര്‍ക്കാരിന്റെ എംബ്ലവും വ്യാജ സീലും എംബ്ലവും ഇതിനായി നിർമ്മിച്ചു. സ്വര്‍ണം കടത്തിയത് ജ്വല്ലറികള്‍ക്ക് വേണ്ടിയല്ല. പ്രതികളില്‍ നിന്നു ലഭിച്ച ബാഗില്‍ നിര്‍ണായകമായ വിവരങ്ങളുണ്ടെന്നും കോടതിയുടെ സാന്നിധ്യത്തില്‍ ഇത് തുറക്കുമെന്നും എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കി.
അതേസമയം എന്‍ഐഎ കേസില്‍ പ്രതിചേര്‍ത്ത ഫാസില്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കൂടാതെ എഫ്‌ഐആറില്‍ ഫാസിലിന്റെ വിലാസവും പേരും തിരുത്താനുള്ള അപേക്ഷയും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. ഇദ്ദേഹത്തിന്റെ ശരിയായ പേര് ഫൈസല്‍ ഫരീദ് എന്നാണെന്നും, ഇയാള്‍ തൃശ്ശൂര്‍ സ്വദേശി ആണെന്നും അപേക്ഷയില്‍ പറയുന്നു.
Post Your Comments