CinemaNattuvarthaMollywoodLatest NewsKeralaNewsEntertainmentNews Story

കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ് ഇവരാണ്, ബിജു മേനോന്റെ ഹീറോയുടെ പേര് കേട്ട് ചിരിയടക്കാനാവാതെ പൃഥ്വിരാജ്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പൃഥ്വിരാജ്- ബിജു മേനോനും

കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ്… പൃഥ്വിരാജിന്റെ ഈ ഡയലോഗ് കേള്‍ക്കാത്തവരും നെഞ്ചിലേറ്റാത്തവരും എന്തിന് ഒന്ന് ട്രോളാത്തവരായും ആരും ഉണ്ടാകില്ല. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച പൃഥ്വിരാജിന്റെ ഡയലോഗുകളില്‍ ഒന്നാണിത്. ഇപ്പോഴിത ഈ ചോദ്യം ബിജു മേനോനോട് ചോദിച്ച്‌ പൃഥ്വിരാജ്. ഒരു എഫ് എമ്മിന്റെ പരിപാടിയിൽ അതിഥികളായി എത്തിയപ്പോഴാണ് ബിജു മേനോനോട് പൃഥ്വി ഇക്കാര്യം ചോദിച്ചത്. അവതാരകന്റെ നിദ്ദേശത്തെ തുടര്‍ന്നാണ് പൃഥ്വി ഈ ചേദ്യം ചോദിച്ചത്.

കര്‍ണ്ണന്‍ നെപ്പോളിയന്‍ ഭഗത് സിങ് ഇവര്‍ മൂന്ന് പേരുമാണ് എന്റെ ഹീറോസ്.. എന്നാല്‍ ബിജു മേനോന്റെ ഹീറോ ആരാണെന്നായിരുന്നു ചോദ്യം. വളരെ കൂളായി നസ്രുദ്ദീന്‍ ഷാ എന്നായിരുന്നു ബിജു മേനോന്‍ ഉത്തരം പറഞ്ഞത്. താരത്തിന്റെ ഉത്തരം പ്രേക്ഷകരെ മാത്രമല്ല ചോദ്യം ചോദിച്ച പൃഥ്വിയില്‍ വരെ ചിരിപൊട്ടുകയായിരുന്നു. ഉത്തരം കേട്ട് പരിസരം മറന്ന് പൃഥ്വി പൊട്ടിച്ചിരിക്കുകയായിരുന്നു. ചിരിക്കല്ലേടാ പൊട്ടാ… എന്നും ബിജു മേനോന്‍ പൃഥ്വിയോട് പറയുന്നു.

ഇരുവരും ഒന്നിച്ചെത്തിയ അയ്യപ്പനും കോശിയും ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി  എഫ്‌എമ്മിന് നല്‍കിയ അഭിമുഖമായിരുന്നു ഇത്. ഈ വീഡിയോയാണ് ഇന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടാതെ ഈ അഭിമുഖത്തില്‍ ബിജു മേനോന്റെ മടിയെ കുറിച്ചും പൃഥ്വി പറയുന്നുണ്ട്. കുതിരയെ ഓടിക്കണമെന്നുള്ള ത് കൊണ്ട് മലയാളത്തിലെ ഒരു വലിയ ചിത്രം ബിജു മേനോന്‍ ഒഴിവാക്കിയതിനെ കുറിച്ചും പൃഥ്വി അഭിമുഖത്തില്‍ പറയുന്നുണ്ട്.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് പൃഥ്വിരാജ്- ബിജു മേനോനും . ഇവരുടെ കോമ്ബിനേഷന്‍ എപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അനാര്‍ക്കലി, അയ്യപ്പനും കോശി തുടങ്ങിയ ചിത്രങ്ങളിലെ താരങ്ങളുടെ പ്രകടനം സിനിമ ഗ്രൂപ്പുകളില്‍ ചര്‍ച്ച വിഷയമാണ്. പല രംഗങ്ങളിലും രണ്ട് പേരും മത്സരിച്ച്‌ അഭിനയിക്കുന്നതായി തോന്നാറുണ്ട്. ഇത് പ്രേക്ഷകര്‍ പലപ്പോഴും പങ്കുവെയ്ക്കുകയും ചെയ്തിട്ടുണുണ്ട്. സിനിമയില്‍ മാത്രമല്ല പുറത്തും അടുത്ത സുഹൃത്തുക്കളാണിവര്‍.

മലയാളത്തിലെ ഭൂരിഭാഗം യുവതാരങ്ങള്‍ക്കൊപ്പം ബിജു മേനോന്‍ അഭിനയിച്ചിട്ടുണ്ട്. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ദിലീപ് തുടങ്ങിയ വരുമായുള്ള കോമ്ബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ചത് പൃഥ്വി-ബിജു മേനോന്‍ ജോഡിക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button