കണ്ണൂർ : സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ റിസോര്‍ട്ട് വിവാദത്തില്‍ നിര്‍ണായക രേഖകള്‍ പുറത്ത്. വിവാദമായ വൈദീകം റിസോര്‍ട്ട് കമ്പനിയിലെ ഏറ്റവും വലിയ ഓഹരിയുടമ ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിര ആണെന്നതിന്റെ രേഖകളാണ് പുറത്ത് വന്നത്. പി.കെ.ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികള്‍ ഉണ്ടെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.
ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍പേഴ്സനും ഇന്ദിര തന്നെയാണ്. എന്നാൽ, ഇത് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ സിഇഒ തയാറായിരുന്നില്ല. 2021 ഡിസംബര്‍ 17ന് ഇന്ദിര ചെയര്‍പഴ്‌സനായി. ഇതിനു മുന്‍പ് മകന്‍ ജെയ്‌സനായിരുന്നു ചെയര്‍മാന്‍. ജെയ്‌സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് മനോരമ പുറത്ത് വിട്ടത്.
എംഡി സ്ഥാനത്തുനിന്ന് കെപി രമേഷ്‌കുമാറിനെ 2022 ജൂലൈയില്‍ മാറ്റി. വിവാദത്തിനു പിന്നില്‍ രമേഷ്‌കുമാറെന്ന് സിഇഒ ആരോപിച്ചിരുന്നു. അതേസമയം, : ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സിപിഐഎം പോളിറ്റ് ബ്യൂറോ ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് പി ബി വിശദീകരണം തേടും.
ആരോപണത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നും നേതാക്കള്‍ അറിയിച്ചു. എന്നാല്‍, പിബിയില്‍ വിശദമായ ചര്‍ച്ച വേണ്ട എന്ന അഭിപ്രായത്തിലാണ് സംസ്ഥാന നേതാക്കള്‍. സംഭവം മാധ്യമ സൃഷ്ടിയാണെന്നും പിബി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും എം വി ഗോവിന്ദന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്ന പിണറായി വിജയന്റെ നിലപാടാകും നിര്‍ണായകമാകുക.
Post Your Comments