MollywoodLatest NewsKeralaCinemaNewsBollywoodEntertainmentHollywoodKollywoodMovie GossipsNews Story

കൂളിംഗ് ഗ്ലാസ് ഇല്ലാത്ത ഒരു കാര്യവുമില്ല, അസിന്റെ മകളുടെ ആ സ്വഭാവം വിചിത്രം!

തെന്നിന്ത്യന്‍ ബോളിവുഡ് സിനിമ പ്രേമികളുടെ പ്രിയ താരമാണ് അസിന്‍. മലയാളത്തിലൂടെയാണ് താരം ചുവട് വെച്ചതെങ്കിലും പിന്നീട് ഇന്ത്യന്‍ സിനിമ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. വളരെ കുറച്ച്‌ കാലം മാത്രമാണ് സിനിമയില്‍ തിളങ്ങി നിന്നതെങ്കിലും ഈ ചെറിയ കാലയളവ് കൊണ്ട് തന്നെ താരം ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു അസിന്‍ വിവാഹിതയാകുന്നത്. പിന്നീട് അഭിനയത്തില്‍ നിന്ന് വിട പറയുകയായിരുന്നു.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇപ്പോള്‍ വൈറലാകുന്നത് അസിന്റെ മകളുടെ ചിത്രങ്ങളാണ്. ‍ താരം തന്നെയാണ് ബേബി അസിന്റെ ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലാവുകയാണ്. തന്റെ വിശേഷങ്ങളെക്കാളും അസിന്‍ മകളുടെ ചിത്രങ്ങളും വിശേഷങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാറുമുണ്ട്.

മകളുടെ സണ്‍ ഗ്ലാസ് ഭ്രമത്തെ കുറിച്ചാണ് അസിന്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മകള്‍ക്ക് സണ്‍ ഗ്ലാസിനോടുള്ള താല്‍പര്യത്തെ കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മകളുടെ ഇഷ്ടത്തെ കുറിച്ചും താരം പറയുന്നു. മകള്‍ തന്നെയാണ് അവളുടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും പ്രത്യേകിച്ച്‌ സണ്‍ ഗ്ലാസ്…. . കുട്ടി സണ്‍ ഗ്ലാസ് വെച്ച്‌ നില്‍ക്കുന്ന സ്റ്റൈലന്‍ ചിത്രത്തിനോടൊപ്പമാണ് അസിന്‍ ഇങ്ങനെ കുറിച്ചത്. ഒപ്പം മകളുടെ അതിമനോഹരമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

2016 ജനുവരിയിലാണ് രാഹുല്‍ ശര്‍മയും അസിനും വിവാഹിതരാകുന്നത്. പ്രണയ വിവാഹമായിരുന്നു. ഹൗസ്ഫുള്‍ ടുവിന്റെ പ്രെമോഷനിടെയാണ് ഇരുവരും ആദ്യമായി കാണുന്നത്. ആദ്യം സൗഹൃദത്തില്‍ തുടങ്ങുകയും പിന്നീട് ഇത് പ്രണയമാകുകയുമായിരുന്നു. 2017 ഓക്ടോബറിലാണ് ഇവര്‍ക്ക് മകള്‍ ജനിക്കുന്നത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തിലൂടെയാണ് അസിന്‍ സിനിമയില്‍ എത്തിയത്. പിന്നീട് തെലുങ്കില്‍ എത്തിയ താരം ആ വര്‍ഷത്തെ ഫിലിം ഫെയര്‍ പുരസ്കാരം നേടുകയും ചെയ്തു. പിന്നീട് തമിഴിലും ബോളിവുഡിലും താരം സജീവമാകുകയായിരുന്ന. ഒരുപാട് ശ്രദ്ധിക്കപ്പെട്ട അസിന്‍ ചിത്രമായിരുന്നം ഗജിനി. സൂര്യ നായകനായി എത്തിയ ചിത്രം താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിക്കുകയായിരുന്നു . ഈ ചിത്രത്തിന് ഫിലിം ഫെയര്‍ പുരസ്കരം ലഭിച്ചിരുന്നു. ഗജിനിയുടെ ബോളിവുഡ് പതിപ്പിലും അസിനായിരുന്നു നായിക. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രവും ഗജിനിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button