ശനിയാഴ്ച ഒരു രാഷ്ട്രീയ അഴിമതിയെക്കുറിച്ച് വാര്‍ത്ത വന്നെന്നും ഞായറാഴ്ച തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്നും പറഞ്ഞുകൊണ്ട് നടി അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ വലിയ വിവാദത്തിന് ഇടവച്ചിരുന്നു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനാണെന്ന് നടി പറയാതെ പറയുകയായിരുന്നുവെന്നായിരുന്നു വിമര്‍ശനം.
സംസ്ഥാനത്ത് കോവിഡ് അതീവ ഗുരുതരമായി പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ നിസാരവത്കരിക്കുന്ന നടപടിയാണ് അഹാനയില്‍ നിന്നും ഉണ്ടായതെന്നും ചിലര്‍ പ്രതികരിച്ചിരുന്നു. അഹാന പറഞ്ഞത് അങ്ങേയറ്റം നിരുത്തരവാദപരവും ജനദ്രോഹവുമായ നടപടിയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അഹാനയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നായിരുന്നു ചിലരുടെ വിമര്‍ശനം. ഇതിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഹാനയുടെ വിശദീകരണം. എന്നാല്‍ പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
അഹാനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
“”നമ്മുടെ സംസ്ഥാനത്തില്‍/നഗരത്തില്‍/രാജ്യത്തില്‍ നിലനില്‍ക്കുന്ന കോവിഡ് പ്രതിസന്ധിയെ കുറിച്ച് എനിക്ക് അവബോധമില്ലെന്നും, അതറിയണമെങ്കില്‍ വാര്‍ത്തകള്‍ കാണണമെന്നും എന്നോട് ആവശ്യപ്പെടുന്നവരോട്, ദയവായി നിങ്ങള്‍ വസ്തുതകള്‍ അറിയാന്‍ ശ്രമിക്കുക. ലോക്ക്ഡൗണ്‍ അനാവശ്യമാണെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ടു വരൂ.
ഇപ്പോള്‍ എനിക്കു നേരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ ആരുടെയൊക്കെയോ ഭാവനയില്‍ നിന്ന് ഉണ്ടായി വന്നതാണ്. ഞാനൊന്ന് പറഞ്ഞു. മറ്റൊരാള്‍ അത് വേറൊരു തരത്തില്‍ വ്യാഖ്യാനിച്ചു. വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നതിന് മുന്‍പ് യാഥാര്‍ഥ്യം എന്തെന്ന് മനസിലാക്കണം.
മറ്റുള്ളവരോട് എനിക്കൊന്നും പറയാനില്ല. ചെറിയ വിദ്വേഷങ്ങളോട് പ്രതികരിക്കാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ ഉത്തരവാദിത്തമുള്ള ഒരു പൗരന് എന്ന നിലയില്‍ കോവിഡ് മഹാമാരിയോട് നിര്‍വികാരമായാണ് ഞാന്‍ പ്രതികരിച്ചത് എന്ന ആരോപണം അംഗീകരിക്കാനാവില്ല.”
വിശദീകരണക്കുറിപ്പിട്ട് മണിക്കൂറുകള്‍ക്കകം അഹാന അത് പിന്‍വലിക്കുകയും ചെയ്തു.
Post Your Comments