CinemaMollywoodLatest NewsNewsEntertainment

അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണം ? ആരാധകരോട് അഹാന കൃഷ്ണ

സോഷ്യൽ മീഡിയയിൽ സജീവമായ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നടി അഹാന കൃഷ്ണ ഉൾപ്പടെയുളള എല്ലാവർക്കും നിരവധി ഫോളോവെഴ്‌സാണ് യൂട്യുബിലും ഇൻസ്റ്റഗ്രാമിലുമായി ഉള്ളത്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പേരിൽ ഒരു വ്യാജ അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ തുറന്നിരിക്കുകയാണ്. ഇതിൽ നിന്ന് നിരവധി പേർക്ക് റിക്വസ്റ്റ് പോയതോടെയാണ് സംഭവം അഹാന ഉൾപ്പടെയുളളവർ അറിയുന്നത്. ഇതോടെ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന.

എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവർ പെരുമാറിയത് എന്നും അഹാന ചോദിക്കുന്നു. അമ്മയുടെ പേരിലെ വ്യാജ അക്കൗണ്ട് പൂട്ടിക്കണമെന്നും, ഇതിൽ നിന്നും റിക്വസ്റ്റു വരുന്നെങ്കിൽ സ്വീകരിക്കരുത് എന്നും അഹാന മുന്നറിയിപ്പ് നൽകുന്നു. അമ്മയ്ക്ക് ആകെ ഒരു അക്കൗണ്ട് മാത്രാമേ ഉള്ളൂ എന്നും അതിൽ നിന്നും അവർ ആർക്കും റിക്വസ്റ്റു നല്കാറില്ലെന്നും അഹാന വ്യക്തമാക്കി. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അഹാന ഇക്കാര്യം വ്യക്തമാക്കിയത്.

Read Also  :  കഴിഞ്ഞ 24 മണിക്കൂറില്‍ ഒമാനിൽ കോവിഡ് ബാധിച്ചത് 1,335പേർക്ക്

‘new official account’ എന്ന് ബയോ നൽകിയാണ് സിന്ധുവിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചത്. നാല് പോസ്റ്റുകളുമുണ്ട്. ഇതിനു മുമ്പും താരത്തിന്റെ കുടുംബത്തിന് നേരെ പല രീതിയിലുള്ള സൈബർ ആക്രമണം നടന്നിട്ടുണ്ട്. അടുത്തിടയിൽ സഹോദരി ദിയയുടെ പേരിലും നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരെ ദിയ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button