NattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentNews Story

വിവാദം തുണയായി; അലി അക്ബറിന്റെ വാരിയംകുന്നന് ഇതുവരെ 54 ലക്ഷം സംഭാവന

ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന ചിത്രമൊരുക്കാനാണ് സംവിധായകന്‍ അലി അക്ബര്‍ ജനകീയകൂട്ടായ്മയിലൂടെ പണം പിരിക്കാന്‍ തീരുമാനിച്ചത്.

അരക്കോടിയേറെ രൂപ അക്കൗണ്ടിലെത്തി എന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അവകാശപ്പെടുന്നു . 54,09,430 രൂപയാണ് ജൂലൈ 8 വരെ സംവിധായകന്റെ അക്കൗണ്ടിലെത്തിയത് എന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇരുപത്തഞ്ചും അമ്ബതും രൂപയില്‍ തുടങ്ങി അമ്ബതിനായിരം വരെ നല്‍കിയവരുണ്ടെന്നും ഫോണിലൂടെ അഭിനന്ദനങ്ങളും ഭീഷണികളും ലഭിക്കുന്നുണ്ടെന്നും അലി അക്ബര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.

അതേസമയം, അലി അക്ബറിന്റെ ചിത്രത്തിന് പിന്തുണയുമായി മേജര്‍ രവിയും എത്തിയിട്ടുണ്ട്. തന്റെ ജനകീയ സിനിമയ്ക്കു മേജര്‍ രവി പിന്തുണ നല്‍കിയിട്ടുണ്ട് എന്നും അത്പോലെ ഛായാഗ്രാഹകനായ അദ്ദേഹത്തിന്റെ മകന്റെ സേവനം ഈ ചിത്രത്തിന് അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അലി അക്ബര്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button