തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണിന് ഇളവുകള്‍ ഏര്‍പ്പെടുത്തി. ഇളവുകള്‍ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പച്ചക്കറി, പലചരക്ക്, പാല്‍ കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും 4 മുതല്‍ 6 വരെ തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകള്‍ വഴി അനുവദിക്കും. നഗര പരിധിയില്‍ രാത്രികര്‍ഫ്യൂ 7 മുതല്‍ പുലര്‍ച്ചെ 5 വരെയാണ്. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയും കര്‍ഫ്യൂ ഉണ്ട്.
പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍ പള്ളി മേഖലയില്‍ അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ 2 വരെ മാത്രം തുറക്കാം. സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തിറക്കാനാവൂ. കോവിഡ് മാനദണ്ഡം പാലിച്ച് ഓട്ടോ ടാക്സി സര്‍വീസ് നടത്താൻ അനുമതിയുണ്ട്. ബസ് സര്‍വീസ് ഉണ്ടാകില്ല.
Post Your Comments