ന്യൂയോർക്ക് : കൊവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് ലോകത്ത് 12,841,506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 567,628 ആയി ഉയർന്നു.7,478,129 പേർ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. ഇന്നലെമാത്രം ഇവിടെ 59,000ത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയർന്നു. മരണസംഖ്യ 137,403 ആയി. 1,490,446 പേർ രോഗമുക്തി നേടി.
ബ്രസീലിൽ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 71,492 ആയി.1,840,812 പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്. 1,213,512 രോഗമുക്തരായി. ഇത് അഞ്ചാം തവണയാണ് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികൾ ലോകത്ത് ഉണ്ടാകുന്നത്. ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. അകെ കൊവിഡ് ബാധിതരുടെ എണ്ണം 850,358 ആയി ഉയർന്നു. 22,687 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 536,231പേർ രോഗമുക്തി നേടിയെന്നത് ആശ്വാസം നൽകുന്നു.
Post Your Comments