തിരുവനന്തപുരം : അന്വേഷണം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്വപ്ന സുരേഷിന്റെ ഒളിത്താവളം കണ്ടെത്തിയ എന്‍ഐഎ സംഘത്തില്‍ ടിപി വധക്കേസിലെ കൊടി സുനിയെ വിറപ്പിച്ച എഎസ്പി ഷൗക്കത്തലി . പ്രതികളെ ചോദ്യം ചെയ്യുന്നത് ഷൗക്കത്തലിയുടെ നേതൃത്വത്തില്‍. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം ഉന്നത നേതാക്കളെ അറസ്റ്റു ചെയ്ത, മുടക്കോഴി മല അര്‍ധരാത്രി നടന്നു കയറി കൊടിസുനിയെയും സംഘത്തെയും പിടികൂടിയ എഎസ്പി ഷൗക്കത്തലിയാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. പാനായിക്കുളം സിമി കേസ്, കളിയിക്കാവിള വെടിവയ്പ് കേസ് തുടങ്ങിയ കേസുകള്‍ അന്വേഷിച്ച് പ്രശംസ പിടിച്ചുപറ്റിയ എന്‍ഐഎ ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണ ചുമതല.
ടിപി കേസിലെ പ്രതികളെ പിടികൂടുകയും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ എന്‍ഐഎയിലേക്ക് ഡപ്യൂട്ടേഷനില്‍ പോകുകയും ചെയ്ത ഷൗക്കത്തലിക്ക് അന്വേഷണത്തിന്റെ പ്രധാന ചുമതല നല്‍കുമ്പോള്‍ തുടര്‍ നടപടികളെ സംബന്ധിച്ച് രാഷ്ട്രീയ കേന്ദ്രങ്ങള്‍ക്കും ആകാംക്ഷയുണ്ട്. ഏതു ജോലി നല്‍കിയാലും പേടിയില്ലാതെ ആ ദൗത്യം പൂര്‍ത്തിയാക്കുന്ന ഉദ്യോഗസ്ഥനെന്നാണ് സേനയിലുള്ളവര്‍ ഷൗക്കത്തലിയെക്കുറിച്ച് പറയുന്നത്.
Post Your Comments