MollywoodLatest NewsKeralaNewsIndiaBollywoodEntertainmentHollywoodNews Story

ലോക്ക്ഡൗണില്‍ പെട്ടുപോയ പിറന്നാള്‍, കേക്ക് ഒരാഴ്ച മുഴുവന്‍ കഴിച്ചു ദീപിക

ഭര്‍ത്താവിന്റെ പിറന്നാള്‍ കേക്ക് ഒരാഴ്ച മുഴുവന്‍ തിന്ന് ദീപിക; വൈറലായി വിഡിയോ....

ബോളിവുഡിലെ സൂപ്പര്‍ താരജോഡികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും. ലോക്ക്ഡൗണില്‍ പെട്ടുപോയതോടെ കുടുംബവിശേഷമാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ അധികവും. ഒന്നിച്ചുള്ള നിരവധി പോസ്റ്റുകള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഹിറ്റാകുന്നത് ദീപിക പങ്കുവെച്ച ഒരു ബര്‍ത്ത്ഡേ കേക്ക് വിശേഷമാണ്.

കഴിഞ്ഞ ഒരാഴ്ചയായി താന്‍ ബര്‍ത്ത്ഡേ കേക്ക് കഴിക്കുകയാണ് എന്നാണ് താരം പറയുന്നത്. ഡൈനിങ് ടേബിളില്‍ ഇരുന്നുകൊണ്ട് സ്പൂണിലൂടെ മുഖം നോക്കുന്ന തന്റെ ഹ്രസ്വ വിഡിയോയും താരം പങ്കുവെച്ചിരുന്നു. രണ്‍വീറിന്റെ പിറന്നാളായിരുന്നു ഇക്കഴിഞ്ഞ ആറിന്. ഒരാഴ്ച മുഴുവനും പിറന്നാള്‍ കേക്ക് കഴിച്ചതിന് ശേഷം സ്വയം പരിശോധിക്കുന്നു എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് രസകരമായ വീഡിയോയോട് പ്രതികരണമറിയിച്ച്‌ എത്തിയിരിക്കുന്നത്. വീഡിയോയെക്കാളും അതിന്റെ അടിക്കുറിപ്പ് തന്നെയാണ് മിക്കവരേയും ആകര്‍ഷിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ പിറന്നാള്‍ കൊണ്ട് ഭാര്യക്ക് ഇങ്ങനെ ചില പ്രയോജനങ്ങളുണ്ടെന്നും, ലോക്ഡൗണ്‍ ആയതില്‍ പിന്നെ പിറന്നാള്‍ കേക്കുകളുടെയെല്ലാം അവസ്ഥ ഇതുതന്നെയാണ്- ആരും കഴിക്കാനില്ലാത്തതിനാല്‍ ദിവസവും വീട്ടുകാര്‍ തന്നെ കഴിച്ചുതീര്‍ക്കേണ്ട സാഹചര്യമാണെന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button