KeralaNewsIndia

കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നു

ഭോപ്പാല്‍ • മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിൽ നിന്നുള്ള ഒരു കോൺഗ്രസ് എം‌.എൽ.‌എ ഞായറാഴ്ച രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. ഛത്തർപൂർ ജില്ലയിലെ മൽഹാരയിൽ നിന്നുള്ള എം‌എൽ‌എ കുൻവർ പ്രദ്യുംന സിംഗ് ലോധി മുഖ്യമന്ത്രി ശിവരാജ് സിംഗ് പാർട്ടി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശർമ്മ എന്നിവരുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന് കാബിനറ്റ് മന്ത്രി പദവി ലഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബുന്ദൽഖണ്ഡിന്റെ വികസനത്തിന് ഇത് പ്രധാനമാണ്. യാതൊരു നിബന്ധനയുമില്ലാതെയാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം ലോധി പറഞ്ഞു.

‘ശനിയാഴ്ച ഞാൻ എം.എൽ.എ സ്ഥാനം രാജിവെച്ചു. അത് സ്വീകരിക്കുകയും ചെയ്തു. എന്‍റെ മണ്ഡലത്തിൽ ബി.ജെ.പിക്ക് മാത്രമേ വളക്കൂറുള്ളൂ എന്നും ലോധി പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് കോൺഗ്രസ് അംഗബലം 91 ആയി കുറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യ 22 എം.എൽ.എമാർക്കൊപ്പം ബി.ജെ.പിയിലേക്ക് ചേക്കേറിയിരുന്നു. അതോടെ കമൽനാഥിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രി സഭ താഴെ വീണിരുന്നു. തുടർന്ന് മാർച്ച് 23 ന് ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button