ദുബായ് ,യുഎഇയിൽ കോവിഡ് 19 ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ മലയാളി തൃശൂർ കൊടുങ്ങല്ലൂർ മൂന്നാംപീടിക സ്വദേശി ഫരീദിന്റെ മകനാണ് സ്വർണക്കള്ളക്കടത്ത് കേസിലെ മൂന്നാം പ്രതി ഫാസിൽ ഫാസിൽ ഫരീദ്. സ്വതവേ മിതഭാഷിയായ ഫാസിൽ ഫരീദ് എന്ന ഈ മുപ്പത്തിയാറുകാരൻ ആളുകളുമായി അധികം അടുത്തിഴപെടാറില്ലെന്ന് ഇയാളെ പരിചയമുള്ളവർ പറയുന്നു.19–ാം വയസ്സിൽ യുഎഇയിൽ എത്തിയ ഇയാൾ മികച്ച കാർ കൂടിയാണെന്നും ആഡംബരം ജീവിതം ഇഷ്ടപ്പെടുന്നയാളുമാണെന്ന് പരിചയക്കാർ പറയുന്നു.
വർഷങ്ങളായി കുടുംബത്തോടൊപ്പം റാഷിദിയ്യയിലെ വില്ലയിലാണ് ഫാസിൽ ഫരീദ് താമസിക്കുന്നത്. നിഗൂഢതയുള്ള ഒരു വില്ലയാണെന്നും ആരെയും അങ്ങോട്ടേയ്ക്ക് അടുപ്പിക്കാറില്ലായിരുന്നും പറയുന്നു. ഖിസൈസിൽ ആഡംബര വാഹന വർക് ഷോപ്പും ഒരു ജിംനേഷ്യവും നടത്തുന്ന പ്രതി, എന്നാൽ ഇവിടങ്ങളിലെത്തുക അപൂർവമാണ്. ആഡംബര കാറുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന വർക് ഷോപ്പിൽ പല പ്രമുഖരുമെത്താറുണ്ട്. ..
മലയാളം, ബോളിവുഡ് സിനിമാ താരങ്ങൾ ദുബായിലെത്തിയാൽ ഇയാളുടെ ജിംനേഷ്യവും സന്ദര്‍ശിക്കും. മലയാളത്തിലെ ഒരു യുവ സൂപ്പർതാരം ഏറ്റവുമൊടുവിൽ ദുബായിലെത്തിയപ്പോൾ കറങ്ങിയത് ഫാസിൽ ഫരീദിന്റെ കാറിലാണത്ര..കഴിഞ്ഞ നവംബറിലാണ് പുതിയ ജിംനേഷ്യം ബോളിവുഡ് താരം അർജുൻ കപൂര്‍ ഉദ്ഘാടനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചയാൾക്ക് ഒരു ലക്ഷത്തിലേറെ രൂപ നൽകാനുള്ളതായും പറയുന്നു. ഇന്ന് രാവിലെ വരെ ഒാൺ ആയിരുന്ന ഇയാളുടെ മൊബൈല്‍ ഇപ്പോൾ സ്വിച്ഡ് ഒാഫാണ്.
Post Your Comments