COVID 19Latest NewsNewsInternational

ലോകത്ത് കോവിഡ് രോഗ ബാധിതരുടെ എണ്ണം 1.26 കോടി കടന്നു; അമേരിക്കയിൽ ആശങ്ക

വാഷിങ്ടൺ : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 2.30 ലക്ഷത്തിലേറേ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,26,14,260 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,357 പേരാണ് രോഗം മൂലം മരിച്ചത്. ഇതോടെ കോവിഡിൽ മരണപ്പെട്ടവരുടെ എണ്ണം 5,61,980 ആയി.

അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡിൽ ഏറ്റവും കൂടുതൽ നാശം വിതച്ച അമേരിക്കയിൽ രോഗികകൾ 32 ലക്ഷം കടന്നു. പുതുതായി 71,372 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,36,649 ആയി വർധിച്ചു.

ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1300 ഓളം പേർ മരിച്ചു. 45000 ത്തിലേറേ പേർക്ക് കോവിഡ് പിടിപെട്ടു. ഇതോടെ ആകെ മരണം 70,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷവും പിന്നിട്ടു.

രോഗികളുടെ എണ്ണത്തിൽ മൂന്നാമതുള്ള ഇന്ത്യയിലെ കോവിഡ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. സൗത്ത് ആഫ്രിക്കയിൽ 12,000ത്തിലേറെ പുതിയ രോഗികളുണ്ട്. ആകെ രോഗബാധിതർ രണ്ടര ലക്ഷം കടന്നു. റഷ്യയിൽ രോഗികൾ 7.10 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 3,19,646 ആയി വർധിച്ചു. ലോകത്തുടനീളം 73,19,442 പേർ ഇതുവരെ രോഗമുക്തരായി. 47,32,834 പേരാണ് നിലവിൽ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 59,000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button